റഷ്യന്‍ എണ്ണയില്‍ ഇളവിനായി ഇന്ത്യയും ചൈനയുംപിഎം ഇന്റേണ്‍ഷിപ്പ് സ്‌കീം പ്രതീക്ഷകളില്‍ ബജറ്റ്ഇന്ത്യൻ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിൽഭക്ഷ്യ എണ്ണ വിലക്കയറ്റം രൂക്ഷമാകുന്നുഇന്ത്യൻ സാമ്പത്തിക മേഖലയ്ക്ക് നെഞ്ചിടിപ്പേറുന്നു

വിപണിയില്‍ നിക്ഷേപം നടത്താനുള്ള സമയം :ആക്സിസ് സെക്യൂരിറ്റീസ്

കൊച്ചി: നിക്ഷേപം ദീര്‍ഘകാലത്തേക്കുള്ളതാണെന്നും വിപണിയില്‍ നിക്ഷേപം നടത്താനുള്ള ശരിയായ സമയം അത് താഴേയ്ക്കു പോകുമ്പോഴാണെന്നും. ആക്സിസ് സെക്യൂരിറ്റീസിന്‍റെ ടെക്നിക്കല്‍ റിസേര്‍ച്ച് തലവന്‍ രാജേഷ് പല്‍വിയ പറഞ്ഞു. വിപണിയില്‍ ഉയര്‍ച്ച താഴ്ചകള്‍ മാറിമാറി വന്നുകൊണ്‍േണ്ടയിരിക്കും. വാസ്തവത്തില്‍, നിക്ഷേപകര്‍ വിപണിയില്‍ ലാഭമുണ്ടണ്‍ാക്കാനുള്ള കാരണം ഈ ഉയര്‍ച്ചകളും താഴ്ചകളുമാണ്.
കോവിഡ് -19 തകര്‍ച്ചയ്ക്കുശേഷം 2020 മാര്‍ച്ച് മുതല്‍ വിപണിയുടെ നിരന്തര മുന്നേറ്റത്തില്‍നിന്നു വ്യത്യസ്തമായി, 2022 നിക്ഷേപകരോട് ദയ കാണിച്ചില്ല. 2022 ഓഗസ്റ്റ് വരെ ഈ കലണ്‍ണ്ടര്‍ വര്‍ഷത്തില്‍ ഏതാണ്ടണ്‍് നാല് ശതമാനം ഉയര്‍ച്ചയാണ് നേടിയിട്ടുള്ളത്. 2021 ഒക്ടോബര്‍ 19-ലെ ഏറ്റവും ഉയര്‍ന്ന നിലയില്‍നിന്ന് ഏതാണ്ടണ്‍് 3.5 ശതമാനം താഴ്ചയിലാണ് നിഫ്റ്റി ഇപ്പോള്‍. ഇപ്പോള്‍ നിക്ഷേപിക്കേണ്ട സമയമാണ്.
നിഫ്റ്റി കഴിഞ്ഞ 27 വര്‍ഷക്കാലത്ത് 11 ശതമാനം വാര്‍ഷിക റിട്ടേണ്‍ നല്‍കി. അതായത് നിഫ്റ്റി ഈ കാലയളവില്‍ 1700 ശതമാനം വളര്‍ച്ച നേടി. നിഫ്റ്റി സൂചികയ്ക്കു രൂപംകൊടുക്കുമ്പോള്‍ അതിലുണ്ടണ്‍ായിരുന്ന ഒമ്പത് ഓഹരികള്‍ ഇപ്പോഴും സൂചികയിലുണ്ടണ്‍്. എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഫോസിസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്സി, സണ്‍ ഫാര്‍മ, എച്ച്സിഎല്‍ ടെക്, ഐസിഐസിഐ ബാങ്ക്, സിപ്ല, ഐടിസി, ഹിന്ദുസ്ഥാന്‍ ലിവര്‍, എസ്ബിഐ, ടിസിഎസ്, എംആന്‍ഡ്എം, ഹീറോ മോട്ടോ, എല്‍ആന്‍ഡ്ടി തുടങ്ങിയവയാണ് ആ 9 ഓഹരികള്‍. ഇതില്‍ എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ഐടിസി, റിലയന്‍സ് എന്നീ ഓഹരികള്‍ യഥാക്രമം 11339.71 ശതമാനം, 53457.69 ശതമാനം, 10335.76 ശതമാനം, 26137.95 ശതമാനം വീതം വരുമാനം നല്‍കിയതായി ആക്സിസ് സെക്യൂരിറ്റീന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇവ നല്‍കിയ വാര്‍ഷിക റിട്ടേണ്‍ യഥാക്രമം 19.73 ശതമാനം, 26.96 ശതമാനം, 19.31 ശതമാനം, 23.56 ശതമാനം വീതമാണ്. ഇതാണ് ഓഹരി വിപണിയുടെ ശക്തി.
ഓഹരി മികച്ച വരുമാനം നല്‍കിയിട്ടുണ്‍െണ്ടങ്കിലും, വിവിധ ആസ്തി വിഭാഗങ്ങളില്‍ നിക്ഷേപം വൈവിധ്യവത്കരിക്കേണ്ടണ്‍ിയിരിക്കുന്നു. ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കായി ഓഹരികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഹ്രസ്വകാല ലക്ഷ്യങ്ങള്‍ക്കായി ഡെറ്റ് ഉപകരണങ്ങളില്‍ നിക്ഷേപിക്കുകയും ചെയ്യുക. നിക്ഷേപശേഖരത്തില്‍ സ്വര്‍ണ്ണത്തിന്‍റെയും റിയല്‍ എസ്റ്റേറ്റിന്‍റെയും ചില ഘടകങ്ങളും ഉണ്‍ണ്ടായിരിക്കണം. കാരണം, ഓഹരികള്‍ താഴ്ചയിലായിരിക്കുന്ന സമയത്ത്, മറ്റ് ആസ്തി വിഭാഗങ്ങള്‍ നിങ്ങളുടെ നിക്ഷേപശേഖരത്തിനു പിന്തുണ നല്‍കും.
അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം, ആഗോള രാഷ്ട്രീയ പിരിമുറുക്കം, പണപ്പെരുപ്പം, ആഗോള പലിശ നിരക്ക്, ക്രൂഡ് ഓയില്‍ വില വര്‍ധന തുടങ്ങിയവ കാരണം ഓഹരി വിപണി സമീപ മാസങ്ങളിലെ ഏറ്റവും ദുഷ്കരമായ സമയത്തെയാണ് മുന്നില്‍ കാണുന്നത്. എന്നാലും, ഈ പ്രവണത മാറ്റം വന്നു തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ നിഫ്റ്റി ഏകദേശം 5 ശതമാനം ഉയര്‍ച്ച നേടിയിരിക്കുന്നു. കയറ്റുമതി വര്‍ദ്ധിപ്പിക്കല്‍, വര്‍ധിച്ച നേട്ടം, ജിഎസ്ടി വരുമാനം, മെയ്ക്ക് ഇന്‍ ഇന്ത്യ/പിഎല്‍ഐ സ്കീമുകള്‍, ഉപഭോക്താക്കളുടെ ചെലവഴിക്കലിലെ വര്‍ധന തുടങ്ങിയവയെല്ലാം മെച്ചപ്പെടുകയാണ്.
ദീര്‍ഘകാല നിക്ഷേപത്തിന് ഓഹരികള്‍ തെരഞ്ഞെടുക്കുമ്പോള്‍ ഉയര്‍ന്ന ആര്‍ഒഇ (റിട്ടേണ്‍ ഓഫ് ഇക്വിറ്റി), ആര്‍ഒസിഇ (റിട്ടേണ്‍ ഓണ്‍ കാപ്പിറ്റല്‍ എംപ്ലോയിഡ്) എന്നിവയുള്ള, കടബാധ്യതയില്ലാത്ത കമ്പനികളിലേക്കാണ് പോകുന്നതെന്ന് ഉറപ്പാക്കുക. ഒപ്പം വിവിധ വിപണിമൂല്യങ്ങളിലുള്ള ഓഹരികളിലൂടെ നിക്ഷേപത്തിന്‍റെ വൈവിധ്യവത്കരണം ഉറപ്പാക്കുക. കൂടാതെ, സമീപകാലത്ത് ആകര്‍ഷകമായ വരുമാനം രേഖപ്പെടുത്തിയ ഉയര്‍ന്ന മൂല്യമുള്ള ഓഹരികള്‍ വാങ്ങുന്നതില്‍ നിന്ന് പിന്മാറരുത്.

വിപണിയിലെ ചാഞ്ചാട്ട സമയം പരമാവധി പ്രയോജനപ്പെടുത്തുക.

X
Top