കേന്ദ്ര ജീവനക്കാര്‍ക്കും പെൻഷൻകാര്‍ക്കും ദീപാവലി സമ്മാനം; ഡിഎ മൂന്ന് ശതമാനം വർധിപ്പിച്ചുദീപാവലിക്ക് മുന്നോടിയായി കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയിൽ വർദ്ധനവ് പ്രഖ്യാപിച്ചേക്കുംസാറ്റലൈറ്റ് സ്പെക്‌ട്രം ലേലമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍പുനഃരുപയോഗ ഊര്‍ജ മേഖലയിൽ 10,900 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ ഇന്ത്യസിഎജി റിപ്പോര്‍ട്ട് അനുസരിച്ച് കേരളം തിരിച്ചടയ്ക്കേണ്ട കടം 2.52 ലക്ഷം കോടി

പിരിച്ചുവിട്ട 115 ജീവനക്കാരെ TISS തിരിച്ചെടുത്തു

115 ഓളം ജീവനക്കാരെ പിരിച്ചുവിട്ട നടപടി റദ്ദാക്കി ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് (TISS). ടാറ്റ എജ്യുക്കേഷൻ ട്രസറ്റ് (ടിഇടി) വഴി ഇൻസ്റ്റിറ്റ്യൂട്ടിന് ഗ്രാന്റ് തുക അനുവദിക്കുമെന്ന് രത്തൻ ടാറ്റ ഉറപ്പ് നൽകിയതിനെത്തുടർന്നാണ് ജീവനക്കാരെ TISS തിരിച്ചെടുത്തത്. പിരിച്ചുവിട്ട 55 അധ്യാപകരെയും 60 അനധ്യാപകരെയും തിരികെ ജോലിയിൽ പ്രവേശിക്കാൻ അനുവദിച്ചതായി TISS അറിയിച്ചു.

കഴിഞ്ഞ ആറ് മാസമായി ടിഇടിയിൽ നിന്നുമുള്ള സാമ്പത്തിക സഹായം ലഭിക്കാത്തതിനെത്തുടർന്ന് ജീവനക്കാർക്ക് ശമ്പളം പോലും കൊടുക്കാൻ കഴിയുന്നില്ലെന്ന് TISS അധികൃതർ പറഞ്ഞിരുന്നു.

സ്ഥാപനത്തിന് കീഴിൽ പ്രവർത്തിക്കുന്ന പ്രോജക്ട് അംഗങ്ങൾക്കും, അധ്യാപകർക്കും മറ്റ് ജീവനക്കാർക്കുമുള്ള ശമ്പളം നൽകാൻ കഴിയാതെ വന്നപ്പോഴാണ് TISS പിരിച്ചുവിടൽ നടപടിയിലേക്ക് കടന്നത്.

എന്നാൽ ടിഇടിയുമായി നടത്തിയ ചർച്ചകൾക്കൊടുക്കം ഗ്രാന്റ് തുക അനുവദിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി TISS പറഞ്ഞു. പിരിച്ചുവിട്ട ചില ജീവനക്കാർ ട്രസ്റ്റിന് കീഴിലുള്ള പ്രോജക്ടുകളിൽ പ്രവർത്തിച്ചവരായിരുന്നുവെങ്കിൽ അധ്യാപകർ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന് (യുജിസി) കീഴിലുള്ളവരാണ്.

1936 ൽ സ്ഥാപിതമായ സർ ദോറാബ്ജി ടാറ്റ ഗ്രാജുവേറ്റ് സ്കൂൾ ഓഫ് സോഷ്യൽ വർക്കാണ് 1944 ൽ TISS എന്ന് പുനർനാമകരണം ചെയ്യപ്പെട്ടത്. 1956ൽ നിലവിൽ വന്ന യുജിസി ആക്ടിലെ സെക്ഷൻ 3 പ്രകാരം 1964 ലാണ് TISS നെ ഒരു ഡീംഡ് യൂണിവേഴ്സിറ്റിയായി അംഗീകരിച്ചത്.

ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന TISS സമത്വം, സാമൂഹിക നീതി, മനുഷ്യാവകാശം എന്നീ വിഷയങ്ങളിൽ ഊന്നൽ നൽകിക്കൊണ്ടുള്ള ഡെവലപ്മെന്റൽ സ്റ്റഡീസ് ഗവേഷണത്തിന് പേരുകേട്ടതാണ്.

X
Top