ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ജൂൺ പാദത്തിൽ 793 കോടി രൂപയുടെ ലാഭം നേടി ടൈറ്റൻ

ന്യൂഡൽഹി: ജൂൺ പാദത്തിൽ ടൈറ്റൻ കമ്പനിയുടെ അറ്റാദായം 13 മടങ്ങ് വർധിച്ച് 793 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിലെ ലാഭം 61 കോടി രൂപയായിരുന്നു. കൂടാതെ രണ്ട് കൊവിഡ് തടസ്സപ്പെട്ട കാലയളവുകളുടെ ഇടവേളയ്ക്ക് ശേഷം വന്ന ഒരു സാധാരണ ക്വാളിറ്റിയിലെ ശക്തമായ ഉത്സവ ഡിമാൻഡാണ് ഈ നേട്ടം കൈവരിക്കാൻ തങ്ങളെ സഹായിച്ചതെന്ന് ടാറ്റ ഗ്രൂപ്പ് സ്ഥാപനം പറഞ്ഞു.

ഈ പാദത്തിലെ മൊത്തവരുമാനം കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 2,890 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 199 ശതമാനം ഉയർന്ന് 8,649 കോടി രൂപയായി വർധിച്ചു. കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 2,467 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 7,600 കോടി രൂപയുടെ വില്പനയോടെ കമ്പനിയുടെ ജ്വല്ലറി ബിസിനസ്സ് 208 ശതമാനം വർധനവ് രേഖപ്പെടുത്തി.

സമാനമായി വാച്ചുകളുടെയും വെയറബിൾസ് ബിസിനസ്സിന്റെയും മികച്ച ത്രൈമാസ വരുമാനമായ 785 കോടി രൂപ പ്രസ്തുത പാദത്തിൽ രേഖപ്പെടുത്തിയപ്പോൾ, ഐകെയർ ബിസിനസും അതിന്റെ ഏറ്റവും ഉയർന്ന ത്രൈമാസ വരുമാനമായ 183 കോടി രൂപ രേഖപ്പെടുത്തി. ഒന്നാം പാദത്തിൽ ഇന്ത്യൻ വസ്ത്രധാരണങ്ങളും സുഗന്ധദ്രവ്യങ്ങളും ഫാഷൻ ആക്സസറികളും ഉൾപ്പെടുന്ന മറ്റ് ബിസിനസ്സുകൾ 56 കോടി രൂപയായി ഉയർന്നു.

ഈ വർഷം 125 സ്റ്റോറുകളുടെ ശേഖരം കൂട്ടിച്ചേർത്തുവെന്ന് കമ്പനി അറിയിച്ചു. കമ്പനിയുടെ റീട്ടെയിൽ ശൃംഖലയ്ക്ക് 366 പട്ടണങ്ങളിലായി 2,303 സ്റ്റോറുകളുണ്ട്. പ്രധാനമായും ആഭരണങ്ങൾ, വാച്ചുകൾ, കണ്ണടകൾ തുടങ്ങിയ ഫാഷൻ ആക്സസറികൾ എന്നിവ നിർമ്മിക്കുന്ന ഒരു ഇന്ത്യൻ ഉൽപ്പന്ന കമ്പനിയാണ് ടൈറ്റൻ കമ്പനി ലിമിറ്റഡ്.

X
Top