Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

ടൈറ്റന്‍ ക്യു3 : അറ്റാദായം 10 ശതമാനം കുറഞ്ഞു

ന്യൂഡല്‍ഹി: മൂന്നാം പാദത്തില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ ടൈറ്റന്‍ കമ്പനിയ്ക്കായില്ല. 904 കോടി രൂപയാണ് രേഖപ്പെടുത്തിയ അറ്റാദായം. മുന്‍ വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 9.96 ശതമാനം കുറവാണിത്.

വരുമാനം 15.89 ശതമാനം വര്‍ദ്ധിച്ച് 11698 കോടി രൂപയിലെത്തി. 985 കോടി രൂപയുടെ ലാഭവും 10,656 കോടി രൂപയുടെ വരുമാനവുമാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ഇബിറ്റ 1236 കോടി രൂപയും മാര്‍ജിന്‍ 13 ശതമാനവുമാണ്.

വാച്ച്, വെയറബിള്‍ വിഭാഗം 811 കോടി രൂപയുടെ വരുമാനമാണ് രേഖപ്പെടുത്തിയത്. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 15 ശതമാനം കൂടുതല്‍. ഇബിറ്റ 89 കോടി രൂപയായപ്പോള്‍ ഇബിറ്റ മാര്‍ജിന്‍ 11 ശതമാനമായി.

കണ്ണട വിഭാഗം 174 കോടി രൂപയുടെ വരുമാനം സൃഷ്ടിച്ചു.മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനം കൂടുതല്‍. ഇബിറ്റ 32 കോടി രൂപയും മാര്‍ജിന്‍ 18.4 ശതമാനവുമാണ്.

കഴിഞ്ഞ ഡിസംബറില്‍ ഐകെയര്‍ ഡിവിഷന്‍ ദുബായിയില്‍ പുതിയ ഷോറൂം ആരംഭിച്ചിരുന്നു. ഇതോടെ മൊത്തം ഷോറൂമുകളുടെ എണ്ണം 354 നഗരങ്ങളിലായി 863 എണ്ണമായി. ജ്വല്ലറി വിഭാഗമായ തനിഷ്‌ക്ക് ന്യൂജേഴ്‌സിയിലാണ് പുതിയ ഷോറൂം തുടങ്ങിയത്.

6 അന്തര്‍ദ്ദേശീയ ഷോറൂമുകളാണ് തനിഷ്‌ക്കിനുള്ളത്. മൊത്തത്തില്‍ 247 നഗരങ്ങളിലായി 510 തനിഷ്‌ക്ക് ഷോറൂമുകള്‍ നിലവിലുണ്ട്.

X
Top