രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

അറ്റാദായം 50 ശതമാനം ഉയര്‍ത്തി ടൈറ്റന്‍

മുംബൈ: ഉപഭോക്തൃ വിവേചനാധികാര ഉത്പന്നങ്ങള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന രാജ്യത്തെ പ്രമുഖ കമ്പനി ടൈറ്റന്‍ ബുധനാഴ്ച നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 734 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 50 ശതമാനം അധികം.

വരുമാനം 25 ശതമാനം ഉയര്‍ന്ന് 8753 കോടി രൂപയായി. അറ്റാദായം പ്രതീക്ഷിച്ച തോതിലാണ്. ജ്വല്ലറി വിഭാഗത്തില്‍ നിന്നുള്ള വരുമാനം 24 ശതമാനം (YoY) വര്‍ധിച്ച് 7576 കോടി രൂപ.

വാച്ച്, വെയറബിള്‍ 871 കോടി രൂപയുടെ റെക്കോര്‍ഡ് വരുമാനം രേഖപ്പെടുത്തി. 40 ശതമാനം (YoY) ) വര്‍ധനവ്. നേത്രസംരക്ഷണ ബിസിനസിന്റെ മൊത്തം വരുമാനം 23 ശതമാനം വര്‍ധിച്ച് 165 കോടി രൂപയായിട്ടുണ്ട്.

കമ്പനി എബിറ്റ 997 കോടി രൂപയും മാര്‍ജിന്‍ 13.2 ശതമാനവുമാണ്.

X
Top