ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

സ്റ്റോർ വിപുലീകരണ പദ്ധതിയുമായി ടൈറ്റൻ

ഡൽഹി: ഇന്ത്യൻ പ്രവാസികളെ മുൻനിർത്തി ഒരു സ്റ്റോർ വിപുലീകരണ പദ്ധതിക്ക് അന്തിമ രൂപം നൽകി ജ്വല്ലറി കമ്പനിയായ ടൈറ്റൻ. പദ്ധതിയുടെ ഭാഗമായി മിഡിൽ ഈസ്റ്റിലും നോർത്ത് അമേരിക്കയിലുമായി അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ 20-30 തനിഷ്‌ക് സ്റ്റോറുകൾ കമ്പനി കൂട്ടിച്ചേർക്കുമെന്ന് ടൈറ്റൻ എംഡി സി കെ വെങ്കിട്ടരാമൻ പറഞ്ഞു.

“ടൈറ്റൻ ശൗര്യ” എന്ന സംരംഭത്തിന്റെ ലോഞ്ച് വേളയിലാണ് കമ്പനിയുടെ സ്റ്റോർ വിപുലീകരണ പദ്ധതികളെക്കുറിച്ച് വെങ്കിട്ടരാമൻ പരാമർശിച്ചത്. 2019 ന് ശേഷം കോവിഡ് -19 അനുബന്ധ നിയന്ത്രണങ്ങളില്ലാത്ത ആദ്യത്തെ ഉത്സവ പാദമായതിനാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ ഉത്സവ സീസണിൽ വിൽപ്പന 15-20 ശതമാനം കൂടുതലായിരിക്കുമെന്ന് ടൈറ്റൻ പ്രതീക്ഷിക്കുന്നു

കണ്ണട ബിസിനസിൽ ദീർഘകാലത്തേക്ക് വളർച്ചാ കുതിപ്പ് തുടരുമെന്ന് കമ്പനി കരുതുന്നു. കണ്ണടകളുടെ വിഭാഗത്തിൽ വിപണി വിഹിതം വർധിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. അതേസമയം തനിഷ്‌ക് എന്നത് ടൈറ്റൻ കമ്പനിയുടെ ജ്വല്ലറി ബ്രാൻഡും ഒരു ബിസിനസ് ഡിവിഷനുമാണ്. പദ്ധതി പ്രകാരം ഇന്ത്യയ്ക്ക് പുറത്ത് കുറഞ്ഞത് 30 തനിഷ്‌ക് സ്റ്റോറുകൾ തുറക്കാനാണ് ടാറ്റ ഗ്രൂപ്പ് കമ്പനി ലക്ഷ്യമിടുന്നത്. കമ്പനിക്ക് 224,854 കോടിയുടെ വിപണി മൂല്യമുണ്ട്.

X
Top