ചെന്നൈ: രാജ്യത്തെ പഴയ സ്വകാര്യബാങ്കുകളിലൊന്നായ തമിഴ്‌നാട് മെര്‍ക്കന്റൈല്‍ ബാങ്കി (ടിഎംബി)ന്റെ പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) സെപ്റ്റംബര്‍ 5ന് നടക്കുമ്പോള്‍ മിക്കവാറും അനലിസ്റ്റുകള്‍ ഐപിഒയില്‍ പോസിറ്റീവാണ്. സ്ഥിരമായ സാമ്പത്തിക പ്രകടനവും ആരോഗ്യകരമായ ആസ്തി ഗുണനിലവാരവും ഗുണങ്ങളായി ചൂണ്ടിക്കാട്ടപ്പെടുന്നു. അതേസമയം ഹ്രസ്വകാലത്തില്‍ ജാഗ്രത പാലിക്കാനും നിര്‍ദ്ദേശമുണ്ട്.
ദീര്‍ഘകാല വീക്ഷണത്തോടെ ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യാമെന്ന് ഐസിഐസിഐ സെക്യൂരിറ്റീസ് പറഞ്ഞു. എന്നാല്‍ ഓഹരി മൂലധനത്തിന്റെ 37.7 ശതമാനം നിയമ നടപടികള്‍ക്ക് വിധേയമായതും ഗണ്യമായ പ്രാദേശിക കേന്ദ്രീകരണവും അപകട സാധ്യതകളാണ്. ഐപിഒ മൂല്യം ന്യായമാണെങ്കിലും മാനേജ്‌മെന്റിലെ മാറ്റവും ഷെയര്‍ഹോള്‍ഡിംഗുമായി ബന്ധപ്പെട്ട നിയമനപടിപളും കരുതലെടുക്കേണ്ടതിന്റെ സൂചനയാണ്.
നിലവിലെ ബുക്ക് മൂല്യത്തേക്കാള്‍ 1.35 മടങ്ങാണ് (ഇഷ്യു ചെയ്തതിന് ശേഷം) ഐപിഒ മൂല്യം. യെസ് സെക്യൂരിറ്റീസും ഇഷ്യുവിന് ‘ സബ്‌സ്‌ക്രൈബ്’ റേറ്റിംഗാണ് നല്‍കുന്നത്. ആസ്തി നിലവാരം, ന്യായമായ വായ്പ വളര്‍ച്ച, പ്രവര്‍ത്തന ചെലവ് നിയന്ത്രണം, ആരോഗ്യകരമായ അറ്റ പലിശ മാര്‍ജിന്‍ എന്നിവ ഗുണങ്ങളായി യെസ് വിലയിരുത്തുന്നു. റെലിഗാറി ബ്രോക്കിംഗ്,വെഞ്ചുറ സെക്യൂരിറ്റീസ്, നിര്‍മല്‍ ബാംഗ് എന്നിവയും ഇഷ്യൂ സബ്‌സ്‌െ്രെകബുചെയ്യാന്‍ ഉപദേശിക്കുന്നു.
ഓഹരിക്ക് 500-525 രൂപ നിരക്കിലാണ് ബാങ്ക് ഐപിഒയുടെ െ്രെപസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. 832 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവാണ് ഐപിഒ. 28 ഓഹരികളും ഗുണതങ്ങളുമായി സ്ലോട്ട് നിജപ്പെടുത്തിയിരിക്കുന്നു.
അതേസമയം, ഐപിഒയ്ക്ക് മുന്നോടിയായി 10 ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 363.53 കോടി രൂപ സമാഹരിക്കാന്‍ ബാങ്കിനായി. നോമുറ, സൊസൈറ്റി ജനറല്‍, മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ്, കൊട്ടക് മഹീന്ദ്ര ലൈഫ് ഇന്‍ഷുറന്‍സ്, ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ്, ചോളമണ്ഡലം ജനറല്‍ ഇന്‍ഷുറന്‍സ്, ഓതം ഇന്‍വെസ്റ്റ്‌മെന്റ്, ആല്‍ക്കെമി വെഞ്ചേഴ്‌സ്, മണിവൈസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ബ്ലെന്‍ഡ് ഫണ്ട് എന്നിവയാണ് 510 രൂപ നിരക്കില്‍ 71,28,000 ഓഹരികള്‍ സ്വന്തമാക്കിയത്.