Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

അനാവശ്യ കോളുകളില്‍ നിന്നും സംരക്ഷിക്കാന്‍പുതിയ പ്രചാരണവുമായി ട്രൂകോളര്‍

കൊച്ചി: ലോകത്തിലെ പ്രമുഖ  ഗ്ലോബല്‍ കമ്യൂണിക്കേഷന്‍ പ്ലാറ്റ്ഫോമായ ട്രൂകോളര്‍ ഒരു സുപ്രധാന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി പുതിയ പ്രചാരണത്തിന് തുടക്കം കുറിച്ചു.
ട്രൂകോളറും ദി വോംബും ചേര്‍ന്ന് വിഭാവനം ചെയ്ത ഈ പ്രചാരണം ഇന്ത്യയുടെയും അവിടുത്തെ ജനങ്ങളുടെയും യഥാര്‍ത്ഥ സത്തയെ ചിത്രീകരിക്കുന്നു.  ഇന്ത്യയിലെ നഗരങ്ങളിലെന്ന പോലെ ചെറിയ പട്ടണങ്ങളിലും സ്മാര്‍ട്ട്ഫോണ്‍ ജനങ്ങളുടെ ഒരു പ്രധാന ഉപകരണമാണെന്ന് നമുക്കറിയാം. അതിനാല്‍ തന്നെ അനാവശ്യ ആശയവിനിമയത്തിന്റെ വിപത്തില്‍ നിന്ന് നാമെല്ലാവരും സംരക്ഷിക്കപ്പെടേണ്ടതുണ്ട്.
‘ലാല്‍ റിംഗ്’ ഉപയോഗിച്ച് പ്രേക്ഷകരില്‍ ഒരു അടയാളം ഇടാനുള്ള എളിയ ശ്രമമാണ് ഈ ഫിലീമിലൂടെ നടത്തുന്നത്. ഈ സന്ദേശത്തെ  ജനങ്ങളില്‍ അവബോധം ജനിപ്പിക്കുന്നതും  സ്വാധീനമുളവാക്കുന്നതുമാക്കി മാറ്റുന്നതിന് തട്ടിപ്പ്/ ഉപദ്രവ  കോളുകളെ  കുറിച്ച് സൂചിപ്പിക്കാന്‍ ചുവപ്പ് നിറം ഉപയോഗിക്കുന്നു. ഓണ്‍ലൈന്‍ ആശയവിനിമയ ലോകത്ത് സുരക്ഷിതമായ ഇടം സൃഷ്ടിക്കുക എന്നതാണ് ഈ പ്രചാരണം കൊണ്ട്  ലക്ഷ്യം വയ്ക്കുന്നത്.  
സ്പാം, സ്‌കാം, ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ എന്നിവയില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ ഉപയോക്താക്കളെ സഹായിക്കുന്നതിനുള്ള അന്വേഷണത്തില്‍, ട്രൂകോളര്‍ കാമ്പെയ്നുകളുടെ രൂപത്തില്‍ വിവിധ സംരംഭങ്ങള്‍ ഏറ്റെടുക്കുകയും ഇന്ത്യാ ഗവണ്‍മെന്റുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും സൈബര്‍ സുരക്ഷാ പരിശീലനങ്ങളിലൂടെ യുവാക്കളില്‍ അവബോധം സൃഷ്ടിക്കുകയും ചെയ്യുന്നു. അനാവശ്യ/അസ്വീകാര്യമായ ചെറുക്കാന്‍ ട്രൂകോളര്‍ സഹായിക്കുന്നു.
കാംപെയിനെ കുറിച്ച് സംസാരിക്കവെ, ട്രൂകോളറിലെ ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ കാരി കൃഷ്ണമൂര്‍ത്തി പറഞ്ഞു, ”ഈ കാമ്പെയ്നിലൂടെ, ആളുകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നത്തിന്റെ കാതലായ  ഉപദ്രവം/ തട്ടിപ്പ്  എന്നിവയെ കുറിച്ച് മനസ്സിലാക്കുക  മാത്രമല്ല, ഇത്തരം വഞ്ചനാപരമായ കോളുകളെ ചുവപ്പ് നിറമാക്കി അവതരിപ്പിക്കുകയും ചെയ്യുന്നു. ഹൃസ്വചിത്രത്തിന്റെ സഹായത്തോടെ, ആ ലക്ഷ്യത്തെ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകാനും അനാവശ്യ ആശയ വിനിമയത്തിനെതിരെ ഒരു പ്രതിരോധ നിര സൃഷ്ടിക്കാനും ഞങ്ങള്‍ക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു”.

X
Top