Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

മൂന്നാം മോദി സർക്കാറിന്റെ ആദ്യ ബജറ്റിൽ പ്രതീക്ഷകളിങ്ങനെ

ന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോദി സർക്കാറിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കാനൊരുങ്ങുമ്പോൾ ജനങ്ങൾ പ്രതീക്ഷിക്കുന്നത് നികുതി ഇളവുകൾ.

നികുതി ഭാരം കുറക്കാനുള്ള നിർദേശങ്ങൾ ബജറ്റിലുണ്ടാവുമെന്നാണ് പ്രതീക്ഷ. എന്നാൽ, മധ്യവർഗക്കാരിൽ ഉപഭോഗം വർധിപ്പിക്കുന്നതിനുള്ള ചില നിർദേശങ്ങളൊഴി​കെ കാര്യമായ നികുതി മാറ്റങ്ങൾക്ക് സാധ്യതയില്ലെന്നാണ് പ്രവചനം.

ജനപ്രിയമായ ചില പ്രഖ്യാപനങ്ങൾ ഒഴിച്ചുനിർത്തിയാൽ സാമ്പത്തിക വളർച്ചക്കാവും ബജറ്റ് ഊന്നൽ നൽകുകയെന്നാണ് വിലയിരുത്തൽ. ആദായ നികുതിയിൽ ചില ഇളവുകൾ ധനമന്ത്രി നൽകിയേക്കും.

പുതിയ സ്കീമിലേക്ക് ആളുകളെ ആകർഷിക്കാൻ അതിലാവും ഇളവുകൾ അനുവദിക്കുക. ഇതുവഴി മധ്യവർഗ വരുമാനക്കാരിക്കേ് കൂടുതൽ പണമെത്തിക്കുകയെന്നതും ധനമന്ത്രിയുടെ ലക്ഷ്യമാണ്.

അടിസ്ഥാന സൗകര്യമേഖലയിൽ ഇത്തവണയും വലിയ പ്രഖ്യാപനങ്ങളുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കർഷക സമരം തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാക്കിയെന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കർഷകരുടെ വരുമാനം കൂട്ടാനുള്ള നിർദേശങ്ങളുണ്ടാകും.

റിയൽ എസ്റ്റേറ്റ് സെക്ടറിന് ഉണർവേകാൻ പുതിയ ഭവന പദ്ധതി പ്രഖ്യാപിച്ചേക്കും. കാപ്പിറ്റൽ ഗെയിൻസ് ടാക്സിലെ ഇളവാണ് ഓഹരി വിപണി പ്രതീക്ഷിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങൾക്കുള്ള നികുതിയിളവ് വാഹന മേഖലയും പ്രതീക്ഷിക്കുന്നുണ്ട്.

X
Top