ആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് 405 കോടി രൂപയുടെ സഹായധനംഅംഗീകാരമില്ലാത്ത വായ്പ വിലക്കി കേന്ദ്രനിയമം വരുന്നു

ഹൈവേകളിലെ ടോൾപിരിവ് 53,000 കോടി കടന്നു

മുംബൈ: രാജ്യത്തെ ദേശീയപാതകളിലെ ടോൾപിരിവ് സാമ്പത്തികവർഷത്തിന്റെ ആദ്യ പത്തുമാസം പിന്നിടുമ്പോൾ 53,289.41 കോടി രൂപയിലെത്തി. മുൻവർഷം ആകെ ലഭിച്ച 48,028.22 കോടി രൂപയെ ഇതിനകം മറികടന്നുകഴിഞ്ഞു.

രാജ്യത്ത് ടോൾപിരിവുള്ള റോഡുകളുടെ ദൈർഘ്യവും ഫാസ്ടാഗുപയോഗിക്കുന്നവരുടെ എണ്ണവും കൂടിയത് ടോൾപിരിവിലെ വർധനയ്ക്ക് ആക്കംകൂട്ടുന്നു. പുതിയ കണക്കനുസരിച്ച് ഏപ്രിൽ-ജനുവരി കാലയളവിൽ മാസം ശരാശരി 5328.90 കോടി രൂപയാണ് ടോൾ ഇനത്തിൽ ലഭിക്കുന്നത്. ഇതനുസരിച്ച് സാമ്പത്തിക വർഷം മൊത്തം ടോൾപിരിവ് 62,000 കോടി രൂപ കടക്കുമെന്നാണ് സർക്കാർ പ്രതീക്ഷ.

2018-19 സാമ്പത്തികവർഷം 25,154.76 കോടി രൂപ മാത്രമായിരുന്നു ദേശീയപാതകളിലെ ടോൾപിരിവ്. ആറുവർഷത്തിനിടെ 110 ശതമാനത്തിലധികമാണ് വർധന.

2018-19ൽ ടോൾപിരിവുള്ള റോഡുകളുടെ ദൈർഘ്യം 25,996 കിലോമീറ്റർ മാത്രമായിരുന്നു. ഈ സാമ്പത്തിക വർഷം നവംബർ അവസാനംവരെയുള്ള കണക്കനുസരിച്ചിത് 45,428 കിലോമീറ്ററായി കൂടിയിട്ടുണ്ട്. ഏകദേശം 75 ശതമാനംവരെയാണ് വർധന. ദേശീയപാതാ അതോറിറ്റിയുടെ കണക്കു പ്രകാരം രാജ്യത്ത് 962 ടോൾബൂത്തുകളാണ് നിലവിലുള്ളത്.

2030 ആകുന്നതോടെ രാജ്യത്തെ റോഡുകളിൽനിന്നുള്ള ടോൾ വരുമാനം 1.3 ലക്ഷം കോടി രൂപയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറയുന്നത്.

പുതുതായി വികസിപ്പിക്കുന്ന റോഡുകളിലെല്ലാം ടോൾനൽകി യാത്രചെയ്യേണ്ടിവരുമെന്നർഥം. ടോൾപിരിവിൽ വർഷം ശരാശരി 15 ശതമാനം വർധനയാണ് അദ്ദേഹം മുന്നോട്ടുവെക്കുന്നത്.

ജി.പി.എസ്. സംവിധാനത്തിലേക്കു മാറുന്നതോടെ ടോൾപിരിവ് വീണ്ടും ഉയരാനുള്ള സാധ്യതകളുണ്ട്. ഘട്ടംഘട്ടമായി ടോൾപ്ലാസകൾ ഒഴിവാക്കി വാഹനത്തിന്റെ ജി.പി.എസ്. സ്ഥാനമനുസരിച്ച് ടോൾ ഈടാക്കാനാണ് പദ്ധതി.

മുംബൈയിൽ പുതുതായി തുറന്ന അടൽ സേതു കടൽപ്പാലത്തിൽ ഇതു നടപ്പാക്കിക്കഴിഞ്ഞു. സർക്കാരിന്റെ കണക്കുപ്രകാരം 2024 ജനുവരി അവസാനംവരെ 8.27 കോടി ഫാസ്ടാഗുകളാണ് രാജ്യത്ത് നൽകിയിട്ടുള്ളത്.

ജനുവരിയിൽമാത്രം 5559.91 കോടി രൂപ ഫാസ്ടാഗ് വഴി ടോളായി ലഭിച്ചിട്ടുണ്ടെന്നാണ് കണക്ക്.

X
Top