Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

രാജ്യത്ത് തക്കാളി വില റെക്കോര്‍ഡില്‍

രാജ്യത്ത് തക്കാളി വില റോക്കറ്റ് പോലെ കുതിച്ച് ഉയരുന്നു. ഉത്തരാഖണ്ഡില്‍ തക്കാളി കിലോഗ്രാമിന് 250 രൂപയായാണ് വില. ഗംഗോത്രി ധാമിലാണ് ഉയര്‍ന്ന വില റിപ്പോര്‍ട്ട് ചെയ്തത്.

ഉത്തരകാശി ജില്ലയിലും വില ഉയര്‍ന്നിട്ടുണ്ട്. 180 രൂപ മുതല്‍ 200 രൂപ വരെയാണ് വില ഉയര്‍ന്നത്. ഗംഗോത്രി, യമുനോത്രി, തുടങ്ങിയ ഇടങ്ങളില്‍ 200നും 250നും ഇടയിലാണ് തക്കാളി വില.

ഉത്തരേന്ത്യയില്‍ അനുഭവപ്പെട്ട ഉഷ്ണതരംഗം മൂലം പ്രതീക്ഷിച്ച വിള ലഭിക്കാതെ വന്നതോടെയാണ് പച്ചക്കറി വില ഉയര്‍ന്നത്. ഉഷ്ണതരംഗത്തിന് പിന്നാലെ വന്ന ശക്തമായ മഴയും പച്ചക്കറി വിലയെ സ്വാധീനിച്ചു.

തക്കാളി ഉള്‍പ്പെടെ മിക്ക പച്ചക്കറി ഇനങ്ങള്‍ക്കും വലിയ വിലയാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. കേരളത്തില്‍ നൂറിനും 150നും ഇടയിലാണ് തക്കാളി വില. ചെന്നൈയില്‍ നൂറിനും 130നും ഇടയിലേക്ക് തക്കാളി വില ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.

വില വര്‍ധിച്ചതോടെ, തമിഴ്നാട്ടില്‍ തക്കാളി വില കുറയ്ക്കാന്‍ ശക്തമായ നടപടിയാണ് സ്വീകരിച്ചത്.

റേഷന്‍ ഷോപ്പുകള്‍ വഴി കിലോഗ്രാമിന് 60 രൂപ നിരക്കിലാണ് തക്കാളി വില്‍ക്കുന്നത്.

X
Top