ന്യൂഡല്‍ഹി: മികച്ച 10 ഇന്ത്യന്‍ ഐടി കമ്പനികളിലെ ജീവനക്കാരുടെ എണ്ണത്തില്‍ 21,327 ത്തിന്റെ കുറവ്. 2024 സാമ്പത്തിക വര്‍ഷം ആദ്യപാദത്തിലെ കണക്കാണിത്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 69,634 ജീവനക്കാരെ കമ്പനികള്‍ റിക്രൂട്ട് ചെയ്തിരുന്നു.
മികച്ച 10 ഐടി കമ്പനികളില്‍ ആറ് കമ്പനികളിലെ ജീവനക്കാരുടെ എണ്ണം ഈ പാദത്തില്‍കുറഞ്ഞു. എന്നാല്‍ നാല് കമ്പനികള്‍ കൂടുതല്‍ പേരെ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. സ്വകാര്യമേഖലയിലെ ഏറ്റവും വലിയ തൊഴില്‍ദാതാക്കളാണ് ഐടി സെക്ടര്‍.
ഈ കമ്പനികളുടെ വരുമാനത്തിന്റെ ഏറിയ പങ്കും വടക്കേ അമേരിക്ക,യൂറോപ്പ് എന്നിവടങ്ങളില്‍ നിന്നാണ്. നാസ് കോം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 54 ലക്ഷം പേര്‍ ഇന്ത്യയിലെ ടെക് മേഖലയില്‍ ജോലി ചെയ്യുന്നു.
ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), എല്‍ ആന്‍ഡ് ടി ടെക്‌നോളജി സര്‍വീസസ് (എല്‍ടിടിഎസ്), പെര്‍സിസ്റ്റന്റ്, കോഫോര്‍ജ് എന്നിവയാണ് ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിച്ച നാല് കമ്പനികള്‍. 6.15 ലക്ഷം ജീവനക്കാരുള്ള വലിയ അടിത്തറയുള്ള ടിസിഎസ് 523 ജീവനക്കാരെ അറ്റ അടിസ്ഥാനത്തില്‍ ചേര്‍ത്തപ്പോള്‍, പെര്‍സിസ്റ്റന്റ് നെറ്റ് അടിസ്ഥാനത്തില്‍ 241 പേരെയും കോഫോര്‍ജ് 1,000 പേരെയും എല്‍ടിടിഎസ് 1,159 പേരെ പേരെയും ജോലിക്കെടുത്തു. അതേസമയം തുടര്‍ച്ചയായ മൂന്ന് പാദങ്ങളിലായി ടെക് മഹീന്ദ്ര,വിപ്രോ,എല്‍ടിഐ,എംഫാസിസ് എന്നിവയില്‍ അറ്റ കൂട്ടിച്ചേര്‍ക്കലുകള്‍ പുറഞ്ഞു.
ജീവനക്കാരെ ജോലിക്കെടുക്കുന്ന കാര്യത്തില്‍ രണ്ട്, മൂന്ന് പാദങ്ങളില്‍ പുനരുജ്ജീവന പ്രതീക്ഷയില്ല.ഡിസംബര്‍ പാദം കമ്പനികളെ സംബന്ധിച്ചിടത്തോളം പരമ്പരാഗതമായി ദുര്‍ബലമാണ്.