ന്യൂഡല്‍ഹി: മാര്‍ച്ച് 17 ന് അവസാനിച്ച ആഴ്ചയില്‍ പത്ത് മുന്‍നിര കമ്പനികള്‍ നേരിട്ടത് 2.09 ലക്ഷം കോടിരൂപയുടെ മൂല്യമിടിവ്. ഇതില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസും ടിസിഎസുമാണ് കൂടുതല്‍ തകര്‍ച്ച നേരിട്ടത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണിമൂല്യം 67722.33 കോടി രൂപ ഇടിഞ്ഞ് 1504001.93 കോടി രൂപയിലെത്തിയപ്പോള്‍ ടിസിഎസ് 55654.17 കോടി രൂപ പൊഴിച്ച് 11,63194.14 കോടി രൂപയിലും ഇന്‍ഫോസിസ് 21250.8 കോടി രൂപ പൊഴിച്ച് 597905.17 കോടി രൂപ പൊഴിച്ച് 597905.17 കോടി രൂപയിലുമെത്തി.
പൊതുമേഖല ബാങ്ക് ഭീമന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എംകാപ് 10108.93 കോടി രൂപ ഇടിഞ്ഞ് 472290.46 കോടി രൂപയിലാണുള്ളത്. ഐടിസി- 466696.21 കോടി രൂപ (15226.12 കോടി രൂപ ഇടിവ്), ഭാരതി എയര്‍ടെല്‍ -422177.07 കോടി രൂപ (9053.44 കോടി രൂപ), എച്ച്ഡിഎഫ്‌സി ബാങ്ക് – 877318.09 കോടി രൂപ (898.11 കോടി ഇടിവ്), എച്ച്ഡിഎഫ്‌സി- 469460.45 കോടി രൂപ (8063.79 കോടി രൂപ), ഐസിഐസിഐ ബാങ്ക് -583983.07 കോടി രൂപ (4396.91 കോടി രൂപ), ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ -5575273.92 കോടി രൂപ (3465.65 കോടി രൂപ) എന്നിങ്ങനെയാണ് മറ്റ് മുന്‍നിര കമ്പനികളുടെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷനും നേരിട്ട ഇടിവും.
വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ പത്ത് മുന്‍നിര കമ്പനികളില്‍ ആദ്യ സ്ഥാനം റിലയന്‍സ് ഇന്ഡസ്ട്രീസ് നിലനിര്‍ത്തുന്നു. ടിസിഎസ്,എച്ച്ഡിഎഫ്‌സി ബാങ്ക്,ഇന്‍ഫോസിസ്,ഐസിഐസിഐ ബാങ്ക്,ഹിന്ദുസ്ഥാന്‍ യൂണിലിവര്‍,എസ്ബിഐ,എച്ച്ഡിഎഫ്‌സി,ഐടിസി,ഭാരതി എയര്‍ടെല്‍ എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.ബിഎസ്ഇ സെന്‍സെക്‌സ് കഴിഞ്ഞയാഴ്ച 1145.23 പോയിന്റ് അഥവാ 1.93 ശതമാനം താഴ്ച വരിച്ചു.