മുംബൈ:റിലയന്‍സ്,ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവയുള്‍പ്പടെ ആറ് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ 1 ലക്ഷം കോടി രൂപയുടെ ഇടിവ്. നിക്ഷേപകരുടെ ഭാഗത്തുനിന്നുണ്ടായ തണുപ്പന്‍ പ്രതികരണമാണ് ഓഹരികളെ ബാധിച്ചത്. പ്രതിവാര കണക്കെടുപ്പില്‍ സെന്‍സെക്സ് 405.21 പോയിന്റ് അഥവാ 0.63 ശതമാനം ഇടിവ് നേരിട്ടിരുന്നു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഐടിസി, ഇന്‍ഫോസിസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് ആദ്യ പത്തില്‍ നിന്ന് വിപണി മൂലധനത്തില്‍ (എംസിഎപി) ഇടിവ് നേരിട്ടത്. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി, ഭാരതി എയര്‍ടെല്‍ എന്നിവ നേട്ടമുണ്ടാക്കി.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ (ആര്‍ഐഎല്‍) വിപണി മൂല്യം 40,695.15 കോടി രൂപ ഇടിഞ്ഞ് 17,01,720.32 കോടി രൂപയായപ്പോള്‍ ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ മൂല്യം 17,222.5 കോടി രൂപ ഇടിഞ്ഞ് 17,222.5 കോടി രൂപയായും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 17,222.5 കോടി രൂപ ഇടിഞ്ഞ് 4,95,048.22 കോടി രൂപയായുമാണ് മാറിയത്. ഇന്‍ഫോസിസ് വിപണി മൂലധനം (എംസിഎപി) 11,204.66 കോടി രൂപ കുറഞ്ഞ് 5,25,228.89 കോടി രൂപയായി. ഐടിസിയുടേത് 5,25,228.89 കോടി രൂപ കുറഞ്ഞ് 5,52,611.81 കോടി രൂപയായപ്പോള്‍ ഐസിഐസിഐ ബാങ്കിന്റെ എംസിഎപി 7,717.39 കോടി രൂപ ഇടിഞ്ഞ് 7,717.39 കോടി രൂപ.
അതേസമയം, എച്ച്ഡിഎഫ്‌സി ബാങ്ക് , 23,525.6 കോടി രൂപ ചേര്‍ത്ത് വിപണിമൂല്യം 9,18,984.17 കോടി രൂപയാക്കി.ടിസിഎസിന്റെ എംസിഎപി 15,441.19 കോടി രൂപ ഉയര്‍ന്ന് 11,77,281.48 കോടി രൂപയായും എച്ച്ഡിഎഫ്സിയുടേത് 13,821.74 കോടി രൂപ ഉയര്‍ന്ന് 5,03,318.08 കോടി രൂപയായും ഭാരതി എയര്‍ടെല്ലിന്റെ മൂല്യം 5,03,318.08 കോടി രൂപ ഉയര്‍ന്ന് 4,77,710.47 കോടി രൂപയായുമാണ് മാറിയത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഐടിസി, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഭാരതി എയര്‍ടെല്‍ എന്നിവയാണ് ഏറ്റവും മൂല്യമുള്ള 10 കമ്പനികള്‍.