ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ക്രിപ്‌റ്റോകറന്‍സി വിപണിയില്‍ തകര്‍ച്ച തുടരുന്നു

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി വിപണിയില്‍ തകര്‍ച്ച തുടരുന്നു. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം 1.10 ശതമാനം ഇടിവ് നേരിട്ട് 981.61 ബില്ല്യണ്‍ ഡോളറിലാണുള്ളത്. മൊത്തം ക്രിപ്‌റ്റോകറന്‍സി വിപണി അളവ് 14.15 ശതമാനം ഇടിവ് നേരിട്ട് 65.65 ബില്ല്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 5.61 ബില്ല്യണ്‍ ഡോളര്‍ അഥവാ 8.54 ശതമാനവും സ്‌റ്റേബിള്‍ കോയിന്‍ 60.08 ബില്ല്യണ്‍ അഥവാ 91.53 ശതമാനവുമായി.

ലോകത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1.29 ശതമാനമാണ് ഇടിവ് നേരിട്ടത്. ഒരാഴ്ചയിലെ തകര്‍ച്ച 7.65 ശതമാനം. നിലവില്‍ 20,054.59 ഡോളറാണ് ബിറ്റ്‌കോയിന്‍ വില. രണ്ടാമത്തെ വലിയ ക്രിപ്‌റ്റോകറന്‍സിയായ എഥേരിയം 24 മണിക്കൂറില്‍ 1.55 ശതമാനം താഴ്ന്ന് 1,573.74 ഡോളറിലാണുള്ളത്.

ഇടിഎച്ചിന്റെ ഒരാഴ്ചത്തെ ഇടിവ് 7.97 ശതമാനമാണ്. ബിഎന്‍ബി-277.69 ഡോളര്‍ (3.25 ശതമാനം ഇടിവ്), കാര്‍ഡാനോ-0.4476 ഡോളര്‍ (2.20 ശതമാനം ഇടിവ്),സൊലാന-31.37 ഡോളര്‍ (3.84 ശതമാനംഇടിവ്), ഡോഷ്‌കോയിന്‍-0.06139ഡോളര്‍ (2.64 ശതമാനം ഇടിവ്),പൊക്കോട്ട്-7.05 ഡോളര്‍ (2.28 ശതമാനം ഇടിവ്), അവലാഞ്ച്-19.25 ഡോളര്‍ (3.00 ശതമാനം ഇടിവ്), എക്‌സ് ആര്‍പി-0.3268ഡോളര്‍ (1.51 ഇടിവ്) എന്നിങ്ങനെയാണ് മറ്റ് ക്രിപ്‌റ്റോകറന്‍സി വിലകള്‍.

X
Top