ഇന്ത്യ ഏറ്റവും ഡിമാന്‍ഡുള്ള ഉപഭോക്തൃ വിപണിയാകുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾ

ക്രിപ്‌റ്റോകറന്‍സി വിപണിയില്‍ തകര്‍ച്ച തുടരുന്നു

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി വിപണിയില്‍ നഷ്ടം തുടരുന്നു. 1.41 ശതമാനം കുറവില്‍ 925.80 ബില്ല്യണ്‍ ഡോളറിലാണ് ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യമുള്ളത്. മൊത്തം ക്രിപ്‌റ്റോകറന്‍സി വിപണി അളവ് 34.97 ശതമാനം ഉയര്‍ന്ന് 53.81 ബില്ല്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 3.72 ബില്ല്യണ്‍ ഡോളര്‍ അഥവാ 6.91 ശതമാനവും സ്‌റ്റേബിള്‍ കോയിന്‍ 51.03 ബില്ല്യണ്‍ അഥവാ 94.84 ശതമാനവുമായി.

ലോകത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1.22 ശതമാനമാണ് ഇടിവ് നേരിട്ടത്. ഒരാഴ്ചയിലെ താഴ്ച്ച 4.01 ശതമാനം. നിലവില്‍ 19,159.59 ഡോളറാണ് ബിറ്റ്‌കോയിന്‍ വില.

എക്കാലത്തേയും ഉയരമായ 68,789.63 ഡോളറില്‍ നിന്നുള്ള തകര്‍ച്ച ബിറ്റ്‌കോയിന്‍ 72.11 ശതമാനമാക്കി വര്‍ധിപ്പിക്കുകയും ചെയ്തു. രണ്ടാമത്തെ വലിയ ക്രിപ്‌റ്റോകറന്‍സിയായ എഥേരിയം 24 മണിക്കൂറില്‍ 2.34 ശതമാനം താഴ്ന്ന് 1,286.37 ഡോളറിലാണുള്ളത്. ഇടിഎച്ചിന്റെ ഒരാഴ്ചത്തെ താഴ്ച്ച 4.85 ശതമാനമാണ്.

എക്കാലത്തേയും ഉയരമായ 4,891.70 ഡോളറില്‍ നിന്നും 73.66% ശതമാനം ഇടിവിലേയ്ക്ക് ഇടിഎച്ച് കൂപ്പുകുത്തി. അതേസമയം എക്കാലത്തേയും താഴ്ന്ന വിലയായ 0.4209 ഡോളറില്‍ നിന്ന് 305985.94 ശതമാനം ഉയര്‍ച്ചയിലാണ്. ബിഎന്‍ബി-272.49 ഡോളര്‍ (1.31 ശതമാനം ഇടിവ്), കാര്‍ഡാനോ-0.3988 ഡോളര്‍ (4.51 ശതമാനം ഇടിവ്),സൊലാന-31.55 ഡോളര്‍ (3.91 ശതമാനം ഇടിവ്), ഡോഷ്‌കോയിന്‍-0.06024 ഡോളര്‍ (1.36 ശതമാനം ഇടിവ്),പൊക്കോട്ട്-6.21 ഡോളര്‍ (2.87 ശതമാനം വര്‍ധനവ്), അവലാഞ്ച്-16.09 ഡോളര്‍ (4.07 ശതമാനം ഇടിവ്), എക്‌സ് ആര്‍പി-0.49 ഡോളര്‍ (5.84 താഴ്ച) എന്നിങ്ങനെയാണ് മറ്റ് ക്രിപ്‌റ്റോകറന്‍സി വിലകള്‍.

X
Top