കേരളത്തിന് 12000 കോടി കൂടി വായ്പയെടുക്കാൻ കേന്ദ്ര അനുമതി; 6000 കോടി ഉടൻ കടമെടുത്തേക്കുംഇന്ത്യയിലെ നഗരങ്ങളില്‍ 89 ദശലക്ഷം വനിതകള്‍ക്ക് തൊഴിലില്ലെന്ന് റിപ്പോര്‍ട്ട്ഇന്ത്യ ഏറ്റവും ഡിമാന്‍ഡുള്ള ഉപഭോക്തൃ വിപണിയാകുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്

ഇടിവ് നേരിട്ട് ക്രിപ്‌റ്റോകറന്‍സി വിപണി

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി വിപണി 24 മണിക്കൂറില്‍ നഷ്ടം രേഖപ്പെടുത്തി. 1.99 ശതമാനം കുറവില്‍ 951.93 ബില്ല്യണ്‍ ഡോളറിലാണ് ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യമുള്ളത്. മൊത്തം ക്രിപ്‌റ്റോകറന്‍സി വിപണി അളവ് 12.67 ശതമാനം താഴ്ന്ന് 53.18 ബില്ല്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 3.03 ബില്ല്യണ്‍ ഡോളര്‍ അഥവാ 5.70 ശതമാനവും സ്‌റ്റേബിള്‍ കോയിന്‍ 49.36 ബില്ല്യണ്‍ അഥവാ 92.82 ശതമാനവുമായി.

ലോകത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2.08 ശതമാനമാണ് ഇടിവ് നേരിട്ടത്. ഒരാഴ്ചയിലെ ഉയര്‍ച്ച 1.74 ശതമാനം. നിലവില്‍ 19,626.62 ഡോളറാണ് ബിറ്റ്‌കോയിന്‍ വില.

എക്കാലത്തേയും ഉയരമായ 68,789.63 ഡോളറില്‍ നിന്നും 70 ശതമാനം താഴെയാണ് ബിറ്റ്‌കോയിനുള്ളത്. രണ്ടാമത്തെ വലിയ ക്രിപ്‌റ്റോകറന്‍സിയായ എഥേരിയം 24 മണിക്കൂറില്‍ 3.02 ശതമാനം താഴ്ന്ന് 1,329.59 ഡോളറിലാണുള്ളത്. ഇടിഎച്ചിന്റെ ഒരാഴ്ചത്തെ ഉയര്‍ച്ച 0.24 ശതമാനമാണ്.

എക്കാലത്തേയും ഉയരമായ 4,891.70 ഡോളറില്‍ നിന്നും 72 ശതമാനം ഇടിവാണ് ഇടിഎച്ച് നേരിട്ടത്. അതേസമയം എക്കാലത്തേയും താഴ്ന്ന വിലയായ 0.4209 ഡോളറില്‍ നിന്ന് 315773.97 ശതമാനം ഉയര്‍ച്ചയിലാണ്. ബിഎന്‍ബി-280.39 ഡോളര്‍ (4.95 ശതമാനം ഇടിവ്), കാര്‍ഡാനോ-0.4231 ഡോളര്‍ (2.08 ശതമാനം ഇടിവ്),സൊലാന-32.59 ഡോളര്‍ (4.51 ശതമാനം ഇടിവ്), ഡോഷ്‌കോയിന്‍-0.06207 ഡോളര്‍ (5.06 ശതമാനം ഇടിവ്),പൊക്കോട്ട്-6.28 ഡോളര്‍ (2.66 ശതമാനം ഇടിവ്), അവലാഞ്ച്-16.91 ഡോളര്‍ (3.23 ശതമാനം ഇടിവ്), എക്‌സ് ആര്‍പി-0.4858 ഡോളര്‍ (2.92 കുറവ്) എന്നിങ്ങനെയാണ് മറ്റ് ക്രിപ്‌റ്റോകറന്‍സി വിലകള്‍.

X
Top