ന്യൂഡല്‍ഹി: ക്രിപ്റ്റോകറന്‍സികള്‍ വ്യാഴാഴ്ച നഷ്ടത്തിലായി. ആഗോള ക്രിപ്റ്റോകറന്‍സി വിപണി മൂല്യം, ഇതെഴുതുമ്പോള്‍ 0.76 ശതമാനം ഉയര്‍ന്ന് 1.09 ട്രില്യണ്‍ ഡോളറിലാണുള്ളത്. വിപണി അളവ് 6.67 ശതമാനം താഴ്ന്ന് 59.95 ബില്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 11.83 ശതമാനം അഥവാ 7.09 ബില്യണ്‍ ഡോളറും സ്റ്റേബിള്‍ കോയിന് 91.10 ശതമാനം അഥവാ 54.61 ബില്യണ്‍ ഡോളറുമാണ്.
ബിറ്റ്കോയിന് മേധാവിത്തം 0.37 ശതമാനം താഴ്ന്ന് 42.17 ശതമാനമായി.
ബിറ്റ്കോയിന് -23,768.66 ഡോളര്‍ (1.72 ശതമാനം താഴ്ച), എഥേരിയം-1638.57 ഡോളര്‍ (0.50 ശതമാനം താഴ്ച), ബിഎന്‍ബി-30722 ഡോളര്‍ (0.41 ശതമാനം താഴ്ച), എക്സ്ആര്‍പി-0.3896 ഡോളര്‍ (0.65 ശതമാനം താഴ്ച), കാര്‍ഡാനോ-0.3837 ഡോളര്‍ (0.76 ശതമാനം താഴ്ച), ഡോഷ്കോയിന്-0.08424 ഡോളര്‍ (2.02 ശതമാനം താഴ്ച), സൊലാന-23.79 ഡോളര്‍ (0.73 ശതമാനം ഉയര്‍ച്ച), പൊക്കോട്ട്-7.17 ഡോളര്‍ (0.87 ശതമാനം ഉയര്‍ച്ച), അവലാഞ്ച്-19.94 ഡോളര്‍ (2.10 ശതമാനം താഴ്ച) എന്നിങ്ങനെയാണ് പ്രമുഖ ക്രിപ്റ്റോകറന്‍സി വിലകള്‍.