ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

താഴ്ച വരിച്ച് ക്രിപ്‌റ്റോകറന്‍സികള്‍

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സികള്‍ വ്യാഴാഴ്ച താഴ്ച വരിച്ചു. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം, ഇതെഴുതുമ്പോള്‍ 1.32 ശതമാനം താഴ്ന്ന് 1.07 ട്രില്യണ്‍ ഡോളറാണ്. വിപണി അളവ് 44.63 ബില്യണ്‍ ഡോളറിലെത്തി. 8.93 ശതമാനം താഴ്ച.

ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 4.82 ബില്യണ്‍ അഥവാ 10.81 ശതമാനവും സ്റ്റേബിള്‍ കോയിന്‍ 40.15 ബില്യണ്‍ അഥവാ 89.98 ശതമാനവുമാണ്. ബിറ്റ്‌കോയിന്‍ മേധാവിത്തം 0.01 ശതമാനമുയര്‍ന്ന് 42.38 ശതമാനമായി.

ബിറ്റ്‌കോയിന്‍-23,407.75 ഡോളര്‍ (1.45 ശതമാനം താഴ്ച), എഥേരിയം-1642.36 ഡോളര്‍ (0.84 ശതമാനം താഴ്ച), ബിഎന്‍ബി-298.88 ഡോളര്‍ (1.49 ശതമാനം താഴ്ച), കാര്‍ഡാനോ-0.3511 ഡോളര്‍ (3.35 ശതമാനം താഴ്ച), ഡോഷ്‌കോയിന്‍-0.08064 ഡോളര്‍ (1.88 ശതമാനം താഴ്ച), സൊലാന-22.01 ഡോളര്‍ (2.96 ശതമാനം താഴ്ച), പൊക്കോട്ട്-6.35 ഡോളര്‍ (3.05 ശതമാനം താഴ്ച), അവലാഞ്ച്-17.28 ഡോളര്‍ (2.73 ശതമാനം താഴ്ച ) എന്നിങ്ങനെയാണ് പ്രമുഖ ക്രിപ്‌റ്റോകറന്‍സി വിലകള്‍.

X
Top