ന്യൂഡല്‍ഹി: ക്രിപ്റ്റോകറന്‍സി വിപണി ബുധനാഴ്ചയും നേട്ടം തുടര്‍ന്നു. ആഗോള ക്രിപ്റ്റോകറന്‍സി വിപണി മൂല്യം 1.25 ശതമാനം ഉയര്‍ന്ന് 1.09 ട്രില്യണ്‍ ഡോളറായിട്ടുണ്ട്. വിപണി അളവ് 16.81 ശതമാനം അഥവാ 59.83 ബില്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 6.07 ബില്യണ്‍ ഡോളര്‍ അഥവാ 11.19 ശതമാനവും സ്റ്റേബിള്‍കോയിന്‍ 54.04 ബില്യണ്‍ ഡോളര്‍ അഥവാ 90.31 ശതമാനവുമാണ്.
ബിറ്റ്കോയിന് മേധാവിത്തം 0.19 ശതമാനം താഴ്ന്ന് 41.19 ശതമാനമാണ്.
ബിറ്റ്കോയിന്-23,173.09 ഡോളര്‍ (0.74 ശതമാനം ഉയര്‍ച്ച), എഥേരിയം-1673.34 ഡോളര്‍ (186 ശതമാനം ഉയര്‍ച്ച), ബിഎന്‍ബി-331.39 ഡോളര്‍ (0.38 ശതമാനം ഉയര്‍ച്ച), എക്സ്ആര്‍പി-0.4014 ഡോളര്‍ (1 ശതമാനം ഉയര്‍ച്ച), കാര്‍ഡാനോ-0.3983 ഡോളര്‍ (2.39 ശതമാനം ഉയര്‍ച്ച), സൊലാന-23.78 ഡോളര്‍ (1.70 ശതമാനം ഉയര്‍ച്ച), ഡോഷ്കോയിന്-0.09197 ഡോളര്‍ (0.54 ശതമാനം ഉയര്‍ച്ച), പൊക്കോട്ട്-6.88 ഡോളര്‍ (2.43 ശതമാനം ഉയര്‍ച്ച), അവലാഞ്ച്-20.63 ഡോളര്‍ (2..14 ശതമാനം ഉയര്‍ച്ച) എന്നിങ്ങനെയാണ് പ്രധാന ക്രിപ്റ്റോകറന്‍സി വിലകള്‍.