
ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി വിപണി 24 മണിക്കൂറില്‍ സമ്മിശ്ര പ്രകടനം കാഴ്ചവച്ചു. ഇതെഴുതുമ്പോള്‍ വിപണി മൂല്യം 0.01 ശതമാനം മാത്രം ഉയര്‍ന്ന് 811.26 ബില്യണ്‍ ഡോളറാണ്. വിപണി അളവ് 19.36 ശതമാനം താഴ്ന്ന് 24.46 ബില്യണായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 6.26 ശതമാനം അഥവാ 1.53 ബില്യണ്‍ ഡോളറും സ്‌റ്റേബിള്‍ കോയിന്‍ 91.87 ശതമാനം അഥവാ 22.47 ബില്യണ്‍ ഡോളറുമായി.
ബിറ്റ്‌കോയിന്‍ മേധാവിത്തം 0.05 ശതമാനം താഴ്ന്ന് 39.93 ശതമാനമായിട്ടുണ്ട്. എഥേരിയം-1216 ഡോളര്‍ (2.3 ശതമാനം ഉയര്‍ച്ച), എക്‌സ്ആര്‍പി-0.3462 ഡോളര്‍ (1.06 ശതമാനം വര്‍ധനവ്), ഡോഷ്‌കോയിന്‍-0.7667 ഡോളര്‍ (4.77 ശതമാനം വര്‍ധനവ്), കാര്‍ഡാനോ-0.2533 ഡോളര്‍ (0.32 ശതമാനം വര്‍ധനവ്), ഷിബാ ഇനു-0.000008372 ഡോളര്‍ (1.03 ശതമാനം വര്‍ധനവ്), സൊലാന-12.11 ഡോളര്‍ (0.48 ശതമാനം വര്‍ധനവ്) എന്നിവയാണ് നേട്ടമുണ്ടാക്കിയ പ്രമുഖ ക്രിപ്‌റ്റോകറന്‍സികള്‍.
അതേസമയം അവലാഞ്ച്-11.71 ഡോളര്‍ (1.06 ശതമാനം താഴ്ച),പൊക്കോട്ട്-4.47 ഡോളര്‍ (0.71 ശതമാനം താഴ്ച),ബിഎന്‍ബി-245.17 ഡോളര്‍ (1.45 ശതമാനം താഴ്ച), ബിറ്റ്‌കോയിന്‍-16832 ഡോളര്‍ (0.16 ശതമാനം താഴ്ച) എന്നിവ ഇടിവ് നേരിട്ടു.