ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സികള്‍ ബുധനാഴ്ച നഷ്ടത്തിലായി. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം 1.52 ശതമാനം താഴ്ന്ന് 1.10 ട്രില്യണ്‍ ഡോളറായിട്ടുണ്ട്. വിപണി അളവ് 0.36 ശതമാനം താഴ്ന്ന് 63.85 ബില്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 14.05 ശതമാനം അഥവാ 8.97 ബില്യണ്‍ ഡോളറും സ്‌റ്റേബിള്‍ കോയിന്‍ 56.89 ബില്യണ്‍ ഡോളര്‍ അഥവാ 89.09 ശതമാനവുമാണ്.
ബിറ്റ്‌കോയിന്‍ മേധാവിത്തം 0.10 ശതമാനം താഴ്ന്ന് 42.51 ശതമാനമായി.
ബിറ്റ്‌കോയിന്‍-24,182.83 ഡോളര്‍ (1.83 ശതമാനം ഇടിവ്), എഥേരിയം-1647.10 ഡോളര്‍ (1.83 ശതമാനം ഇടിവ്), ബിഎന്‍ബി-308.73 ഡോളര്‍ (1.23 ശതമാനം ഇടിവ്), എക്‌സ്ആര്‍പി-0.3912 ഡോളര്‍ (0.24 ശതമാനം ഇടിവ്), ഡോഷ്‌കോയിന്‍ -0.08603 ഡോളര്‍ (0.71 ശതമാനം ഇടിവ്), സൊലാന-23.66 ഡോളര്‍ (6.31 ശതമാനം ഇടിവ്), പൊക്കോട്ട്-7.10 ഡോളര്‍ (3.08 ശതമാനം ഇടിവ്), അവലാഞ്ച്-20.33 ഡോളര്‍ (0.54 ശതമാനം ഉയര്‍ച്ച) എന്നിങ്ങനെയാണ് പ്രമുഖ ക്രിപ്‌റ്റോകറന്‍സി വിലകള്‍.