
ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി വിപണി 24 മണിക്കൂറില്‍ നേട്ടമുണ്ടാക്കി.ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം 1.44 ശതമാനം ഉയര്‍ന്ന് 856.06 ബില്യണ്‍ ഡോളറിലെത്തി. ക്രിപ്‌റ്റോകറന്‍സി വിപണി അളവ് 4.29 ശതമാനം താഴ്ന്ന് 41.73 ബില്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 2.25 ബില്യണ്‍ ഡോളര്‍ അഥവാ 5.39 ശതമാനവും സ്‌റ്റേബിള്‍ കോയിന്‍ 42.04 ബില്യണ്‍ ഡോളര്‍ അഥവാ 101.61 ശതമാനവുമാണ്.
ബിറ്റോയിന്‍ മേധാവിത്തം 0.50 ശതമാനം ഉയര്‍ന്ന് 39.20 ശതമാനമായി. ജനകീയ കോയിനായ ബിറ്റ്‌കോയിന്‍ 2.67 ശതമാനം ഉയര്‍ന്ന് 17,443.76 ഡോളറിലാണുള്ളത്. രണ്ടാമത്തെ വലിയ കോയിനായ എഥേരിയം 2.71 ശതമാനം ഉയര്‍ന്ന് 1287.88 ഡോളറിലെത്തി.
എക്‌സ്ആര്‍പി-0.872 ഡോളര്‍ (3.54 ശതമാനം), ഡോഷ് കോയിന്‍-0.08997 ഡോളര്‍ (1.03 ശതമാനം), കാര്‍ഡാനോ-0.3083 ഡോളര്‍ (0.84 ശതമാനം), പൊക്കോട്ട്-5.16 ഡോളര്‍ (0.24 ശതമാനം), ഷിബാഇനു-0.00000896 ഡോളര്‍ (0.85 ശതമാനം), സൊലാന-13.31 ഡോളര്‍ (1.33 ശതമാനം), അവലാഞ്ച്-13.09 ഡോളര്‍ (2.31 ശതമാനം) എന്നിങ്ങനെയാണ് നേട്ടമുണ്ടാക്കിയ മറ്റ് പ്രമുഖ കോയിനുകള്‍. അതേസമയം ബിഎന്‍ബി-268.93 ഡോളര്‍ (3.93 ശതമാനം) താഴ്ച വരിച്ചു. മറ്റ് പ്രധാന വാര്‍ത്തകളില്‍ തകര്‍ച്ച നേരിട്ട ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച്, എഫ്ടിഎക്‌സിന്റെ സ്ഥാപകന്‍ സാം ബാങ്ക്മാന്‍ ഫ്രൈഡ് അറസ്റ്റിലായി.
കമ്പനി ആസ്ഥാനമായ ബഹമാസില്‍ വച്ചാണ് ബാങ്ക്മാന്‍ ഫ്രൈഡ് അറസ്റ്റിലായത്. ഇയാളെ യു.എസിലേയ്‌ക്കെത്തിക്കും. ഫണ്ട് വകമാറ്റി ചെലവഴിച്ചുവെന്ന് ആരോപിച്ച് നിരവധി കേസുകളാണ് ഫ്രൈഡിനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.