ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി വിപണികള്‍ വ്യാഴാഴ്ച മികച്ച തോതില്‍ മുന്നേറി. ആഗോള വിപണി മൂല്യം, ഇതെഴുതുമ്പോള്‍, 24 മണിക്കൂറില്‍ 4.16 ശതമാനം ഉയര്‍ന്ന് 1.09 ട്രില്യണ്‍ ഡോളറാണ്. വിപണി അളവ് 40.35 ശതമാനം ഉയര്‍ന്ന് 64.60 ബില്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 8.97 ശതമാനം അവാ 5.80 ബില്യണ്‍ ഡോളറും സ്‌റ്റേബിള്‍ കോയിന്‍ 89.97 ശതമാനം അഥവാ 58.12 ബില്യണ്‍ ഡോളറുമാണ്.
ബിറ്റ്‌കോയിന്‍ മേധാവിത്തം 0.41 ശതമാനം താഴ്ന്ന് 42.09 ശതമാനമായി.
ബിറ്റ്‌കോയിന്‍-23,810.31 ഡോളര്‍ (3.09 ശതമാനം വര്‍ധനവ്), എഥേരിയം-1672.87 ഡോളര്‍ (5.71 ശതമാനം ഉയര്‍ച്ച), ബിഎന്‍ബി-330.11 ഡോളര്‍ (6.86 ശതമാനം ഉയര്‍ച്ച), എക്‌സ്ആര്‍പി-0.4147 ഡോളര്‍ (2.69 ശതമാനം ഉയര്‍ച്ച), കാര്‍ഡാനോ-0.4053 ഡോളര്‍ (5.96 ശതമാനം ഉയര്‍ച്ച), ഡോഷ്‌കോയിന്‍-0.09397 ഡോളര്‍ (2.23 ശതമാനം ഉയര്‍ച്ച), സൊലാന-24.96 ഡോളര്‍ (6.03 ശതമാനം ഉയര്‍ച്ച), പൊക്കോട്ട്-6.62 ഡോളര്‍ (7.28 ശതമാനം ഉയര്‍ച്ച), അവലാഞ്ച്-21.93 ഡോളര്‍ (14.11 ശതമാനം ഉയര്‍ച്ച) എന്നിങ്ങനെയാണ് പ്രധാന ക്രിപ്‌റ്റോകറന്‍സി വിലകള്‍.