
ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി വിപണി വെള്ളിയാഴ്ച മികച്ച പ്രകടനം നടത്തി. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം, ഇതെഴുതുമ്പോള്‍ 2.43 ശതമാനമുയര്‍ന്ന് 907.46 ബില്യണ്‍ ഡോളറാണ്. ക്രിപ്‌റ്റോകറന്‍സി വിപണി അളവ് 20.15 ശതമാനമുയര്‍ന്ന് 58.14 ബില്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 6.90 ശതമാനം അഥവാ 4.01 ബില്യണ്‍ ഡോളറും സ്‌റ്റേബിള്‍കോയിന്‍ 53.42 ബില്യണ്‍ അഥവാ 91.87 ശതമാനവുമാണ്.
ബിറ്റ്‌കോയിന്‍ മേധാവിത്തം 0.59 ശതമാനമുയര്‍ന്ന് 40.18 ശതമാനമായി. 2022 നവംബറില്‍, എഫ്ടിഎക്‌സ് തകര്‍ച്ചയോടനുബന്ധിച്ചാണ് ആഗോളക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം 900 ബില്യണ്‍ ഡോളറിന് താഴെയെത്തുന്നത്. അതിനുശേഷം ഇപ്പോള്‍ മാത്രമാണ് മൂല്യം വീണ്ടും 900 ബില്യണ്‍ ഡോളര്‍ തിരിച്ചുപിടിക്കുന്നത്.
ബിറ്റ്‌കോയിന്‍-18,903.43 ഡോളര്‍ (3.80 ശതമാനം ഉയര്‍ച്ച), എഥേരിയം-1408.97 ഡോളര്‍ (0.94 ശതമാനം ഉയര്‍ച്ച), ബിന്‍ബി-287.22 ഡോളര്‍ (1.45 ശതമാനം ഉയര്‍ച്ച), എക്‌സ്ആര്‍പി-0.3746 ഡോളര്‍ (1.09 ശതമാനം ഉയര്‍ച്ച), കാര്‍ഡാനോ-0.33112 ഡോളര്‍ (2.98 ശതമാനം ഉയര്‍ച്ച), ഡോഷ്‌കോയിന്‍-0.08 ഡോളര്‍ (1.89 ശതമാനം ഉയര്‍ച്ച), സൊലാന-16.63 ഡോളര്‍ (3.58 ശതമാനം ഉയര്‍ച്ച), പൊക്കോട്ട്-5.23 ഡോളര്‍ (2.77 ശതമാനം ഉയര്‍ച്ച), ഷിബാ ഇനു-0.000009628 ഡോളര്‍ (5.07 ശതമാനം ഉയര്‍ച്ച), അവലാഞ്ച്-15.63 ഡോളര്‍ (2.77 ശതമാനം ഉയര്‍ച്ച) എന്നിങ്ങനെയാണ് പ്രമുഖ ക്രിപ്‌റ്റോകറന്‍സികള്‍ രേഖപ്പെടുത്തിയ വിലവര്‍ധനവ്.