ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സികള്‍ തിങ്കളാഴ്ച സമ്മിശ്രപ്രകടനം നടത്തി. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം 0.83 ശതമാനം ഉയര്‍ന്ന് 1.07 ട്രില്യണ്‍ ഡോളറാണ്.
വിപണി അളവ് 6 ശതമാനം ഉയര്‍ന്ന് 36.84 ബില്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 11.41 ശതമാനം അഥവാ 4.20 ബില്യണ്‍ ഡോളറും സ്‌റ്റേബിള്‍ കോയിന്‍ 32.70 ബില്യണ്‍ അഥവാ 88.74 ശതമാനവും.
ബിറ്റ്‌കോയിന്‍ മേധാവിത്തം 0.02 ശതമാനം താഴ്ന്ന് 42.18 ശതമാനം.
ബിറ്റ്‌കോയിന്‍-23,396.46 ഡോളര്‍ (0.81 ശതമാനം ഉയര്‍ച്ച), എഥേരിയം -1638.55 ഡോളര്‍ (2.36 ശതമാനം ഉയര്‍ച്ച), ബിഎന്‍ബി-304.70 ഡോളര്‍ (0.52 ശതമാനം ഉയര്‍ച്ച), എക്‌സ്ആര്‍പി-0.3736 ഡോളര്‍ (0.86 ശതമാനം താഴ്ച), കാര്‍ഡാനോ-0.3623 ഡോളര്‍ (0.51 ശതമാനം താഴ്ച), ഡോഷ്‌കോയിന്‍ -0.08094 ഡോളര്‍ (0.32 ശതമാനം താഴ്ച), സൊലാന-22.72 ഡോളര്‍ (മാറ്റമില്ല), പൊക്കോട്ട് -6.59 ഡോളര്‍ (0.14 ശതമാനം ഉയര്‍ച്ച), അവലാഞ്ച്-18.09 ഡോളര്‍ (0.23 ശതമാനം താഴ്ച) എന്നിങ്ങനെയാണ് പ്രമുഖ ക്രിപ്‌റ്റോകറന്‍സി വിലകള്‍.