ന്യൂഡല്‍ഹി: ക്രിപ്റ്റോകറന്‍സികള്‍ തിങ്കളാഴ്ച നേട്ടം വര്‍ധിപ്പിച്ചു. ആഗോള ക്രിപ്റ്റോകറന്‍സി വിപണി, ഇതെഴുതുമ്പോള്‍ 0.75 ശതമാനം ഉയര്‍ന്ന് 1.13 ട്രില്യണ്‍ ഡോളറിലാണുള്ളത്. വിപണി അളവ് 64.62 ശതമാനം ഉയര്‍ന്ന് 70.17 ബില്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 8.18 ബില്യണ്‍ ഡോളര്‍ അഥവാ 11.66 ശതമാനവും സ്റ്റേബിള്‍ കോയിന് 62.23 ബില്യണ്‍ ഡോളര്‍ അഥവാ 88.68 ശതമാനവുമാണ്.
ബിറ്റ്കോയിന് മേധാവിത്തം 0.04 ശതമാനം താഴ്ന്ന് 42.40 ശതമാനമായി.
ബിറ്റ്കോയിന്-24,829.83 ഡോളര്‍ (0.52 ശതമാനം ഉയര്‍ച്ച), എഥേരിയം-1710.29 ഡോളര്‍ (0.78 ശതമാനം ഉയര്‍ച്ച), ബിഎന്‍ബി-317.32 ഡോളര്‍ (0.39 ശതമാനം ഉയര്‍ച്ച), എക്സ്ആര്‍പി-0.3929 ഡോളര്‍ (0.23 ശതമാനം താഴ്ച), കാര്‍ഡാനോ-0.4063 ഡോളര്‍ (0.25 ശതമാനം താഴ്ച), ഡോഷ്കോയിന്-0.08825 ഡോളര്‍ (0.74 ശതമാനം താഴ്ച), സൊലാന-26.47 ഡോളര്‍ (11.36 ശതമാനം ഉയര്‍ച്ച), പൊക്കോട്ട്- 7.51 ഡോളര്‍ (2.07 ശതമാനം ഉയര്‍ച്ച), അവലാഞ്ച്-20.87 ഡോളര്‍ (4.94 ശതമാനം ഉയര്‍ച്ച) എന്നിങ്ങനെയാണ് പ്രധാന ക്രിപ്റ്റോകറന്‍സി വിലകള്‍.