
ന്യൂഡല്‍ഹി: ഫെഡ് റിസര്‍വ് നയങ്ങളില്‍ അയവ് വരുമെന്ന സൂചന, തിങ്കളാഴ്ച ക്രിപ്‌റ്റോകറന്‍സികളെ ഉയര്‍ത്തി. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം 3.39 ശതമാനം ഉയര്‍ന്ന് 852.24 ബില്യണ്‍ ഡോളറായിട്ടുണ്ട്. വിപണി അളവ് 129.54 ശതമാനം ഉയര്‍ന്ന് 37.92 ബില്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 3.18 ബില്യണ്‍ അഥവാ 8.38 ശതമാനവും സ്റ്റേബിള്‍ കോയിന്‍ 34.47 ബില്യണ്‍ അഥവാ 90.92 ശതമാനവുമാണ്.
ബിറ്റ്‌കോയിന്‍ മേധാവിത്തം 0.58 ശതമാനം താഴ്ന്ന് 38.98 ശതമാനമായി. ബിറ്റ്‌കോയിന്‍-17253.85 ഡോളര്‍ (1.90 ശതമാനം ഉയര്‍ച്ച), എഥേരിയം-1319.01 ഡോളര്‍ (4.52 ശതമാനം ഉയര്‍ച്ച), ബിഎന്‍ബി-278.60 ഡോളര്‍(6.76 ശതമാനം ഉയര്‍ച്ച), എക്‌സ്ആര്‍പി-03516 ഡോളര്‍ (3.78 ശതമാനം ഉയര്‍ച്ച), കാര്‍ഡാനോ-0.324 ഡോളര്‍ (12.38 ശതമാനം ഉയര്‍ച്ച), ഡോഷ്‌കോയിന്‍-0.0776 ഡോളര്‍ (8.25 ശതമാനം ഉയര്‍ച്ച), സൊലാന-16.36 ഡോളര്‍ (21.37 ശതമാനം ഉയര്‍ച്ച), പൊക്കോട്ട്-4.97 ഡോളര്‍ (6.39 ശതമാനം ഉയര്‍ച്ച), അവലാഞ്ച്-12.45 ഡോളര്‍ (5.21 ശതമാനം ഉയര്‍ച്ച) എന്നിങ്ങനെയാണ് പ്രമുഖ ക്രിപ്‌റ്റോകറന്‍സികള്‍ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയ നേട്ടം.
നയങ്ങളില്‍ ഇളവുണ്ടാകുമെന്ന സൂചന നല്‍കി യുഎസ് വേതന നിരക്ക് കുറഞ്ഞിരുന്നു. സേവന പ്രവര്‍ത്തനങ്ങള്‍ കുറയുകയും ചെയ്തു. തുടര്‍ന്ന് ഡോളര്‍ സൂചിക 0.24 ശതമാനം താഴ്ന്ന് 103.62 നിരക്കിലെത്തി.
ഇതോടെ ലോകമെമ്പാടുമുള്ള സാമ്പത്തിക വിപണികള്‍ ഉണര്‍ന്നു.
ഓഹരി വിപണികളും തിങ്കളാഴ്ച മികച്ച നേട്ടമാണ് കൊയ്തത്.