
ന്യൂഡല്‍ഹി: കനത്ത തിരിച്ചടി നേരിട്ട ക്രിപ്‌റ്റോകറന്‍സി വിപണി, 24 മണിക്കൂറില്‍ തകര്‍ച്ചയ്ക്ക് ശമനം വരുത്തി. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം 2.24 ശതമാനം ഉയര്‍ന്ന് 836.80 ബില്യണ്‍ ഡോളറിലെത്തിയിട്ടുണ്ട്. ക്രിപ്‌റ്റോകറന്‍സി വിപണി അളവ് 5.78 ശതമാനം ഉയര്‍ന്ന് 47.53 ബില്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 6.46 ശതമാനം അഥവാ 3.07 ബില്യണ്‍ ഡോളറും സ്‌റ്റേബിള്‍ കോയിലന്‍ 45.84 ബില്യണ്‍ അഥവാ 96.44 ശതമാനവുമായി.
ബിറ്റ്‌കോയിന്‍-16,483.39 ഡോളര്‍ (1.86 ശതമാനം), എഥേരിയം-1215.35 ഡോളര്‍ (3.87 ശതമാനം), ബിഎന്‍ബി-303.08 ഡോളര്‍ (3.34 ശതമാനം), എക്‌സ്ആര്‍പി-0.3935 ഡോളര്‍ (3.83 ശതമാനം), ഡോഷ്‌കോയിന്‍-0.1035 ഡോളര്‍ (9.58 ശതമാനം), കാര്‍ഡാനോ-0.3114 ഡോളര്‍ (2.49 ശതമാനം), പൊക്കോട്ട്-5.30 ഡോളര്‍ (2.85 ശതമാനം), ഷിബാ ഇനു-0.000009178 ഡോളര്‍ (1.91 ശതമാനം), സൊലാന-13.59 ഡോളര്‍ (1.99 ശതമാനം), അവലാഞ്ച്-12.62 ഡോളര്‍ (3 ശതമാനം) എന്നിങ്ങനെയാണ് പ്രമുഖ ക്രിപ്‌റ്റോകോയിനുകള്‍ നേടിയ ഉയര്‍ച്ച.
മറ്റ് പ്രധാന വാര്‍ത്തകളില്‍, ക്രിപ്‌റ്റോകറന്‍സി മോഷണം യുകെയില്‍, ഒരൊറ്റ വര്‍ഷത്തിനുള്ളില്‍ മൂന്നിലൊന്നായി വര്‍ദ്ധിച്ചു. മോഷ്ടാക്കള്‍ ഇരകളില്‍ നിന്ന് നൂറുകണക്കിന് ദശലക്ഷം പൗണ്ട് തട്ടിയെടുത്തതായി റിപ്പോര്‍ട്ട് പറയുന്നു. അതേസമയം, ക്രിപ്‌റ്റോ വ്യവസായം ഇപ്പോഴും ഉഴലുകയാണ്.
എഫ്ടിഎക്‌സിന്റെ തകര്‍ച്ചയെത്തുടര്‍ന്നാണിത്.