ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സികള്‍ ബുധനാഴ്ച മികച്ച നേട്ടം കൈവരിച്ചു. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം, ഇതെഴുതുമ്പോള്‍ 3.86 ശതമാനം ഉയര്‍ന്ന് 1.05 ട്രില്യണ്‍ ഡോളറായിട്ടുണ്ട്. വിപണി അളവ് 61.77 ബില്യണ്‍ ഡോളര്‍.
36.05 ശതമാനം ഉയര്‍ച്ച. ആഗോള ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് അളവ് 5.9 ബില്യണ്‍ ഡോളര്‍ അഥവാ 9.5 ശതമാനവും സ്‌റ്റേബിള്‍ കോയിന്‍ 58.00 ബില്യണ്‍ അഥവാ 93.88 ശതമാനവുമാണ്.
ബിറ്റ്‌കോയിന്‍ മേധാവിത്തം 41.79 ശതമാനത്തില്‍ സ്ഥിരത പുലര്‍ത്തുന്നു. ബിറ്റ്‌കോയിന്‍ -22780.70 ഡോളര്‍ (4.32 ശതമാനം ഉയര്‍ച്ച), എഥേരിയം-1586.89 ഡോളര്‍ (5.05 ശതമാനം ഉയര്‍ച്ച), ബിഎന്‍ബി-303.92 ഡോളര്‍ (3.48 ശതമാനം ഉയര്‍ച്ച), എക്‌സ്ആര്‍പി-0.3886 ഡോളര്‍ (4.97 ശതമാനം ഉയര്‍ച്ച), കാര്‍ഡാനോ-0.3928 ഡോളര്‍ (8.42 ശതമാനം ഉയര്‍ച്ച), ഡോഷ്‌കോയിന്‍-0.08687 ഡോളര്‍ (6.22 ശതമാനം ഉയര്‍ച്ച), സൊലാന-22.38 ഡോളര്‍ (4.56 ശതമാനം ഉയര്‍ച്ച), പൊക്കോട്ട്-6.33 ഡോളര്‍ (3.65 ശതമാനം ഉയര്‍ച്ച), അവലാഞ്ച്-18.57 ഡോളര്‍ (5.20 ശതമാനം ഉയര്‍ച്ച) എന്നിങ്ങനെയാണ് പ്രധാന ക്രിപ്‌റ്റോകറന്‍സി വിലകള്‍.