കേന്ദ്ര ജീവനക്കാര്‍ക്കും പെൻഷൻകാര്‍ക്കും ദീപാവലി സമ്മാനം; ഡിഎ മൂന്ന് ശതമാനം വർധിപ്പിച്ചുദീപാവലിക്ക് മുന്നോടിയായി കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയിൽ വർദ്ധനവ് പ്രഖ്യാപിച്ചേക്കുംസാറ്റലൈറ്റ് സ്പെക്‌ട്രം ലേലമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍പുനഃരുപയോഗ ഊര്‍ജ മേഖലയിൽ 10,900 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ ഇന്ത്യസിഎജി റിപ്പോര്‍ട്ട് അനുസരിച്ച് കേരളം തിരിച്ചടയ്ക്കേണ്ട കടം 2.52 ലക്ഷം കോടി

ഇന്ത്യയിലെ എക്സിക്യൂട്ടീവ് ജീവനക്കാരുടെ വേതനം ഒമ്പത് ശതമാനം വർധിച്ചു

ന്യൂഡൽഹി: ഇന്ത്യയുൾപ്പടെ നാല് രാജ്യങ്ങളിൽ ഉന്നത എക്സിക്യൂട്ടീവുകളും സാധാരാണ തൊഴിലാളികളും തമ്മിൽ വേതനത്തിൽ വലിയ അന്തരമുണ്ടെന്ന് ഓക്സ്ഫാം പഠനം.

ഇന്ത്യയെ കൂടാതെ യു.കെ, യു.എസ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലാണ് വേതനത്തിലെ വിവേചനം നിലനിൽക്കുന്നത്.

ഈ രാജ്യങ്ങളിൽ ഉന്നതഎക്സിക്യൂട്ടീവ് പോസ്റ്റിലുള്ളവരുടെ വേതനം 2022ൽ ഒമ്പത് ശതമാനം വർധിച്ചപ്പോൾ സാധാരണ ജീവനക്കാരുടേത് ഒമ്പത് ശതമാനം കുറഞ്ഞു. ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ കണക്കുകൾ അടിസ്ഥാനമാക്കിയാണ് ഓക്സ്ഫോം റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.

50 രാജ്യങ്ങളിലെ ഒരു ബില്യൺ ജോലിക്കാരുടെ വേതനത്തിൽ കഴിഞ്ഞ വർഷം 685 ഡോളറിന്റെ കുറവുണ്ടായിട്ടുണ്ട്. കോർപ്പറേറ്റ് കമ്പനികളുടെ തലവൻമാർ ഉയർന്ന വേതനം വാങ്ങുകയും അവരുടെ ഓഹരി ഉടമകൾക്ക് വലിയ ലാഭവിഹിതം നൽകുകയും ചെയ്യുന്നു.

എന്നാൽ, സാധാരണ ജനങ്ങൾ ലഭിക്കുന്ന ശമ്പളം ഉപയോഗിച്ച് ജീവിക്കാൻ ബുദ്ധിമുട്ടുകയാണെന്ന് ഓക്സ്ഫോം ഇന്റർനാഷണൽ ഇടക്കാല എക്സിക്യൂട്ടീവ് ഡയറക്ടർ അമിതാഭ് ബെഹർ പറഞ്ഞു.

ഇന്ത്യയിൽ കോർപ്പറേറ്റ് എക്സിക്യൂട്ടീവ് പോസ്റ്റിലുള്ള ഒരാൾക്ക് നാല് മണിക്കൂറിൽ ലഭിക്കുന്ന വേതനം സാധാരണ ജീവനക്കാരന് കിട്ടണമെങ്കിൽ ഒരു വർഷം ജോലി ചെയ്യണമെന്നും ഓക്സ്ഫോം റിപ്പോർട്ട് പറയുന്നു.

ഒരു മില്യൺ ഡോളറാണ് ഇന്ത്യൻ കോർപ്പറേറ്റ് മേഖലയിലെ എക്സിക്യൂട്ടീവ് പോസ്റ്റിലുള്ളവരുടെ ശരാശരി വേതനമെന്നും ഓക്സ്ഫോം റിപ്പോർട്ടിലുണ്ട്.

X
Top