ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ചെലവുചുരുക്കലിന്റെ ഭാഗമായി 25,000 തൊഴിലവസരങ്ങൾ ഒഴിവാക്കി രാജ്യത്തെ മുൻനിര ഐടി സ്ഥാപനങ്ങൾ

ന്യൂഡൽഹി: ചെലവ് ലാഭിക്കൽ നടപടികളും തൊഴിലവസരങ്ങൾ യഥാസമയം നികത്താത്തതും നിയമന നിയന്ത്രണങ്ങളും മൂലം സെപ്തംബർ വരെയുള്ള ആറ് മാസത്തിനുള്ളിൽ ഇന്ത്യയിലെ മൂന്ന് മുൻനിര ഐടി കമ്പനികളിൽ നിന്നായി 25,000-ത്തിലധികം ജീവനക്കാർ പുറത്തായതായി കണക്കുകൾ.

തൊഴിൽ വിപണി കുറഞ്ഞത് രണ്ട് പാദങ്ങളെങ്കിലും ദുർബലമായി തുടരുമെന്ന് കമ്പനികളും റിക്രൂട്ടർമാരും പ്രതീക്ഷിക്കുന്നു, പുതിയ ഡീലുകളിലും റിക്രൂട്ട്‌മെന്റ് ആവശ്യമായ അടിയന്തിര സാഹചര്യങ്ങളിലും ഒരു തിരിച്ചുവരവ് കാത്തിരിക്കുന്നു.

“ചിലവ് ചുരുക്കൽ നടക്കുന്നത് ഒന്നുകിൽ നികത്തപ്പെടാതെ കിടക്കുന്ന ഒഴിവുകൾ വഴിയോ അല്ലെങ്കിൽ സ്വാഭാവികമായ കൊഴിന്‌പോക്ക് മൂലമോ ആണ്. മോശം പ്രകടനത്തിന്റെ പേരിലും കമ്പനികൾ തങ്ങളുടെ തൊഴിലാളികളെ ചുരുക്കുകയാണ്,” റിക്രൂട്ട്‌മെന്റ് കമ്പനിയായ സിഐഇഎൽ എച്ച്ആർ സർവീസസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ആദിത്യ നാരായൺ മിശ്ര പറഞ്ഞു.

ബുധനാഴ്ച, ടാറ്റ കൺസൾട്ടൻസി സർവീസസ് ലിമിറ്റഡ് (ടിസിഎസ്) സെപ്റ്റംബർ പാദത്തിൽ 6,000 ജീവനക്കാരുടെ വൻ ഇടിവ് റിപ്പോർട്ട് ചെയ്തിരുന്നു. ടിസിഎസ് ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫീസർ മിലിന്ദ് ലക്കാട് പറഞ്ഞു, “ഭാവിയിലും സമാനമായ കുറവ് ജീവനക്കാരുടെ എണ്ണത്തിൽ പ്രതീക്ഷിക്കുന്നു”.

മറ്റ് രണ്ട് ഐടി സ്ഥാപനങ്ങളായ എച്ച്‌സിഎൽ ടെക്‌നോളജീസ് ലിമിറ്റഡ്, ഇൻഫോസിസ് ലിമിറ്റഡ് എന്നിവയുടെ തൊഴിൽ ശക്തി സെപ്തംബർ പാദത്തിന് മുമ്പ് തന്നെ കുറഞ്ഞു തുടങ്ങിയിരുന്നു. ജൂൺ പാദത്തിന് ശേഷം എച്ച്‌സിഎൽടെക്കിന്റെ ജീവനക്കാരുടെ എണ്ണം കുറഞ്ഞപ്പോൾ, ഇൻഫോസിസിന്റെ തൊഴിലാളികളുടെ എണ്ണം സെപ്റ്റംബർ 30 വരെയുള്ള ഒമ്പത് മാസത്തിനുള്ളിൽ 18,000-ത്തിലധികം ചുരുങ്ങി.

ഇൻഫോസിസും എച്ച്സിഎൽ ടെക്നോളജീസും സെപ്തംബർ പാദത്തിൽ യഥാക്രമം 7,530 ഉം 2,299 ഉം ജീവനക്കാരെ വീതം കുറച്ചു.

ഒക്ടോബർ 18-ന് വരുമാനം റിപ്പോർട്ട് ചെയ്യുന്ന വിപ്രോ, ജൂൺ പാദത്തിൽ ജീവനക്കാരുടെ എണ്ണം 7,000-ത്തിലധികം കുറച്ചിരുന്നു.

“തൊഴിലാളികളുടെ എണ്ണത്തിൽ ഇടിവ് ഒരു പാദം കൂടി തുടരും, ഈ സാമ്പത്തിക വർഷത്തിന്റെ നാലാം പാദം മുതൽ തൊഴിലവസരങ്ങൾ വർദ്ധിക്കുന്നത് നമ്മൾ കാണും. രണ്ട്-നാല് വർഷത്തെ പ്രവൃത്തിപരിചയമുള്ള ജീവനക്കാരുടെ വിഭാഗത്തിലാണ് പുറത്തു കടക്കലുകൾ നടക്കുന്നത്, അവർ ആഗോള ശേഷി കേന്ദ്രങ്ങളിൽ നിയമിക്കപ്പെടുന്നു,” ക്വസ് ഐടി സ്റ്റാഫിംഗിന്റെ ചീഫ് എക്സിക്യൂട്ടീവ് വിജയ് ശിവറാം പറഞ്ഞു.

ഐടി സ്ഥാപനങ്ങളുടെ നിലവിലെ തൊഴിൽ ഒഴിവാക്കലുകളിൽ പ്രതിഫലിക്കുന്നത് ചെലവ് ചുരുക്കലാണ്. പുതിയ കാമ്പസ് റിക്രൂട്ട്‌മെന്റുകൾ നടത്താൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് ഇൻഫോസിസ് വ്യാഴാഴ്ച പറഞ്ഞു. കൂടുതൽ ചെലവേറിയ ലാറ്ററൽ ജോലികൾ തിരഞ്ഞെടുക്കുന്നതിനു പകരം ബെഞ്ചിലെ ജീവനക്കാരെ ഉപയോഗപ്പെടുത്തുന്നതിലാണ് ഈ മേഖലയിലെ ഇപ്പോഴത്തെ ശ്രദ്ധ. ഒരു ഐടി കമ്പനിയെ സംബന്ധിച്ചിടത്തോളം, അതിന്റെ ചെലവിന്റെ 60 ശതമാനവും മനുഷ്യശക്തിക്കാണ് ഉപയോഗിക്കുന്നത്, അതിനാൽ, ഒരു വർഷം മുമ്പ് നിയമന വേളയിൽ പതിവായിരുന്നതിനേക്കാൾ കൂടുതൽ ആലോചനയോടെയാണ് ഇപ്പോൾ വേതന വർധനയും ബോണസും നടപ്പാക്കുന്നത്.

“ഞങ്ങൾ പ്രവർത്തിക്കുന്ന സ്ഥലങ്ങളെയും നൈപുണ്യത്തെയും അടിസ്ഥാനമാക്കി വിപണിയുമായി ബന്ധപ്പെട്ട ശമ്പളം നൽകുക എന്നതാണ് ഞങ്ങളുടെ റിവാർഡ് തത്വശാസ്ത്രം. ശമ്പളത്തെയും ആനുകൂല്യങ്ങളെയും കുറിച്ചുള്ള ഞങ്ങളുടെ തീരുമാനങ്ങൾ എടുക്കുന്നതിൽ മാക്രോ ഇക്കണോമിക് പരിസ്ഥിതി ഉൾപ്പെടെയുള്ള വിവിധ ഘടകങ്ങളും ഞങ്ങൾ പരിഗണിക്കുന്നു,” ആക്‌സെഞ്ചർ വ്യാഴാഴ്ച പറഞ്ഞു.

ഈ വർഷം ഇൻക്രിമെന്റുകൾ ലഭിക്കില്ലെന്ന് ഇന്ത്യയിലെയും ശ്രീലങ്കയിലെയും ജീവനക്കാർക്ക് അയച്ച ഇമെയിലിന്റെ പശ്ചാത്തലത്തിലാണ് ഐടി സ്ഥാപനത്തിന്റെ ഈ അഭിപ്രായങ്ങൾ. ഇൻഫോസിസ് നവംബറിൽ വർദ്ധനവ് പ്രഖ്യാപിക്കുമ്പോൾ, വേരിയബിൾ പേയുടെ 100% അതിന്റെ 70% തൊഴിലാളികൾക്ക് നൽകുമെന്ന് ടാറ്റ കൺസൾട്ടൻസി സർവീസസ് പറഞ്ഞു.

X
Top