ഭവന വില്‍പ്പനയില്‍ ഏഴ് ശതമാനം ഇടിവ്വിദേശനാണ്യ കരുതല്‍ ശേഖരം തുടര്‍ച്ചയായി ഇടിയുന്നുആഭ്യന്തര വിമാനയാത്രാ രംഗത്ത് വന്‍ കുതിപ്പ്മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു; വിടവാങ്ങിയത് ഉദാരവത്കരണത്തിന്റെ ഉപജ്ഞാതാവ്ഇന്ത്യയുടെ തുകല്‍ കയറ്റുമതി ഉയരുന്നു

പിഎന്‍ബി ഓഹരിയില്‍ നിക്ഷേപം ഇരട്ടിയാക്കി പ്രമുഖ സ്‌മോള്‍ക്യാപ് ഫണ്ട്

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) ഓഹരിയിലുള്ള നിക്ഷേപം പടിപടിയായി വര്‍ദ്ധിപ്പിക്കുകയാണ് ക്വന്റ് സ്‌മോള്‍ക്യാപ് മ്യൂച്വല്‍ ഫണ്ട്. സ്‌മോള്‍ക്യാപ് ഫണ്ട് വിഭാഗത്തില്‍ മികച്ച പ്രകടനം നടത്തുന്ന മ്യൂച്വല്‍ ഫണ്ടുകളിലൊന്നാണ് ഇത്. നവംബര്‍ 30 വരെ പിഎന്‍ബിയുടെ 23,179,000 ഓഹരികളാണ് ഫണ്ടിനുള്ളത്.

ഒക്ടോബര്‍ നിക്ഷേപത്തിന്റെ ഇരട്ടി. മൊത്തം 2,580 കോടി എയുഎമ്മിന്റെ 4.6% പിഎന്‍ബി ഓഹരികളാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. പൊതുമേഖല ബാങ്കിംഗ് ഓഹരികള്‍ ഈ വര്‍ഷം കുത്തനെ ഉയര്‍ന്നിരുന്നു.

ഇനിയും മെച്ചപ്പെട്ട പ്രകടനത്തിനുള്ള സാധ്യതയാണ് വിദഗ്ധര്‍ കാണുന്നതും.പ്രതീക്ഷയ്ക്കുപരിയായ വായ്പ വളര്‍ച്ച മേഖലയുടെ സാധ്യതയാണ് കാണിക്കുന്നതെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പറയുന്നു.

ആര്‍ബിഐ ഡാറ്റ പ്രകാരം ഈ വര്‍ഷത്തെ വായ്പ വളര്‍ച്ച 17 ശതമാനമാണ്.

X
Top