ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

വിദേശ പഠനത്തിന് ഇന്ത്യയിൽ നിന്ന് മുൻപന്തിയിൽ തെലുങ്ക് വിദ്യാർത്ഥികൾ

ആഗോളശ്രദ്ധ നേടി ദക്ഷിണേന്ത്യൻ നഗരങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ വിദേശ പഠന അഭിനിവേശം

ഹൈദരാബാദ്: ഇന്ത്യൻ വിദ്യാർത്ഥികളുടെ വിദേശ ഉപരിപഠനത്തോടുള്ള അഭിനിവേശം ആഗോളശ്രദ്ധ നേടുന്നു. 2022, 2023 വർഷങ്ങളിലെ കണക്കുകൾ പ്രകാരം വ്യത്യസ്ത പാശ്ചാത്യ യൂണിവേഴ്സിറ്റികളിൽപ്രവേശനം തേടുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ മുൻപിൽ ഇന്ത്യക്കാരാണ്. വിദേശ ഉപരിപഠനത്തിന് പോകുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഇന്ത്യ കഴിഞ്ഞ വർഷം ചൈനയെ മറികടന്നിരുന്നു. മുൻപ് പഞ്ചാബ് ആയിരുന്നു രാജ്യത്ത് നിന്നുള്ള അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ മുന്നിട്ട് നിന്നിരുന്ന സംസ്ഥാനം. പിന്നീട് ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളും ഒടുവിലായി കേരളവും ആ സ്ഥാനം ഏറ്റെടുത്തു.

കേരളത്തിൽ നിന്ന് ഉൾപ്പെടെ വിവിധ ദക്ഷിണേന്ത്യൻ നഗരങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ ഒഴുക്കാണ് ഈ രംഗത്ത് പുതിയ ട്രെൻഡ്. ഇത്തരത്തിൽ രാജ്യത്തുനിന്ന് കഴിഞ്ഞ വർഷങ്ങളിൽ ഏറ്റവും അധികം അന്താരാഷ്ട്ര വിദ്യാർത്ഥികൾ യാത്ര ചെയ്തത് ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളം വഴിയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. തുടർച്ചയായ വർഷങ്ങളിൽ അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രവേശനം നേടുന്ന ഇന്ത്യൻ വിദ്യാർത്ഥികളിൽ ബഹുഭൂരിപക്ഷവും തെലുങ്ക് വിദ്യാർത്ഥികളാണ്. 2022ൽ അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പഠനം നടത്തിയിരുന്ന ഇന്ത്യൻ വിദ്യാർത്ഥികളിൽ 80 ശതമാനവും ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്ന് യുഎസ് അന്താരാഷ്ട്ര വിദ്യാഭ്യാസ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഏതാനും ദിവസം മുൻപ് അന്താരാഷ്ട്ര ഉപരിപഠനത്തിന് പോകുന്ന വിദ്യാർത്ഥികളുടെ തിരക്കുകാരണം ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളം സ്തംഭനാവസ്ഥയിൽ എത്തിയത് ട്വിറ്ററിൽ ട്രെൻഡിങ് ആയി മാറിയിരുന്നു.

3.3 ലക്ഷം ഇന്ത്യൻ വിദ്യാർത്ഥികളാണ് 2023 ജനുവരി 1 – ജൂൺ 30 കാലയളവിൽ വിദേശ യൂണിവേഴ്സിറ്റികളിൽ ഉപരിപഠനത്തിന് ചേർന്നത്.

2022ൽ വിവിധ വിദേശ രാജ്യങ്ങളിൽ ഉപരിപഠനത്തിനായി രാജ്യം വിട്ടതാകട്ടെ ഏഴര ലക്ഷത്തിലധികം പേരും. ഏറ്റവും കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ ലക്ഷ്യസ്ഥാനം യുഎസ് ആയിരുന്നു. 1,90,512 ഇന്ത്യൻ വിദ്യാർത്ഥികൾ കഴിഞ്ഞവർഷം യുഎസ് യൂണിവേഴ്സിറ്റികളിൽ ഉപരിപഠനത്തിനെത്തി. 1,85,955 ഇന്ത്യൻ വിദ്യാർത്ഥികൾ എത്തിയ കാനഡ തൊട്ടുപിന്നിലുണ്ട്. യുകെയിൽ ഉപരിപഠനത്തിനെത്തിയ വിദ്യാർത്ഥികളുടെ എണ്ണം 1,32,709 ആണ്. 59,044 പേർ ഓസ്‌ട്രേലിയയിലും 20,684 പേർ ജർമനിയിലും 2022 ൽ ഇന്ത്യയിൽ നിന്ന് ഉപരിപഠനത്തിനെത്തി. 2021 നെ അപേക്ഷിച്ച് വിദേശ ഉപരിപഠനത്തിന് പോയ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ  69% പ്രതിവർഷ വർദ്ധനവമുണ്ട്.വിദേശത്ത് ഉപരിപഠനത്തിനായി പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ കണക്കുകൾ ലഭ്യമാണെങ്കിലും വിദേശ ഉപരിപഠനത്തിന് ചെലവാകുന്ന തുക എത്രയാണെന്നതു സംബന്ധിച്ചും എത്രപേർ ഉപരിപഠനത്തിനു ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു എന്നതു സംബന്ധിച്ചും ഉള്ള കണക്കുകൾ ലഭ്യമല്ല.

X
Top