പണപ്പെരുപ്പത്തിൽ നേരിയ ആശ്വാസം; കേരളത്തിലെ ഗ്രാമങ്ങളിൽ വിലക്കയറ്റം രൂക്ഷംപിഎഫ് തുക ജനുവരി മുതല്‍ എടിഎമ്മിലൂടെ പിന്‍വലിക്കാംപാലക്കാട്ടെ വ്യവസായ സ്മാർട് സിറ്റിക്ക് 105.2 ഏക്കർ; ആദ്യഗഡുവായി കേന്ദ്രസർക്കാരിന്റെ 100 കോടി രൂപഗോതമ്പ് സംഭരിക്കുന്നതിനുള്ള ചട്ടങ്ങൾ സർക്കാർ കൂടുതൽ കർശനമാക്കിസ്ഥിരതയിലൂന്നിയ വികസനമാണ് ലക്ഷ്യം വയ്ക്കുന്നത്: സഞ്ജയ് മൽഹോത്ര

അതിസമ്പന്നരായ ഇന്ത്യന്‍ സംരംഭക വനിതകളുടെ കണക്ക് പുറത്ത്; പട്ടികയിൽ ഒന്നാം സ്ഥാനത്ത് രോഷ്നി നാടാർ മല്‍ഹോത്ര

റ്റവും സമ്പന്നരായ പത്ത് ഇന്ത്യൻ വനിതകളുടെ കണക്കു പുറത്തു വിട്ട് കൊടാക് ബാങ്കിങ് ഹുറുൻ. 25 പുതിയ സംരംഭകർ അടക്കമുള്ളവരുടെ കണക്കുകളാണ് പുറത്തു വിട്ടത്. 300 കോടിയിലേറെ ആസ്തിയുള്ള വനിതാ സംരംഭകരാണ് ഏറ്റവും സമ്പന്നരായവരുടെ പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ മൂന്നിരട്ടി വർധനവാണ് സ്വത്തു കണക്കുകളിൽ ഉണ്ടായിരിക്കുന്നത്.

എച്ച്സിഎൽ ടെക്നോളജീസ് ചെയർപേഴ്സൺ രോഷ്നി നാടാർ മല്‍ഹോത്രയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. 84,330 കോടിയാണ് ഇവരുടെ സമ്പാദ്യം. രോഷ്നിയുടെ കീഴിലായിരിക്കുമ്പോൾ കമ്പനി 13,740 കോടിയുടെ ഐബിഎം പ്രോഡക്ട്സ് വാങ്ങി. എച്ച്സിഎലിന്റെ ചരിത്രത്തിൽ ആദ്യത്തെ സംഭവമാണ് ഇത്. നൈക സിഇഒ ഫാൽഗുനി നായരും ബയോകോൻ സ്ഥാപക കിരൺ മസുംദാർ ഷായുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഉണ്ടായിരുന്നത്.

57,520 കോടിയാണ് ഫാൽഗുനി നായരുടെ ആസ്തി. ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നരായ വനിതാ സംരംഭകരുടെ പട്ടികയിൽ പത്താം സ്ഥാനത്ത് നൈക സംരംഭക കൂടിയായ ഫാൽഗുനി നായർ ഇടം നേടിയിരിക്കുന്നു. ഒരു വർഷം 963 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. 29,030 കോടിയുടെ ആസ്തിയുള്ള കിരൺ മസുംദാർ ഷായാണ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്. വികസ്വര രാജ്യങ്ങൾക്കാവശ്യമായ മരുന്നുകൾ വിതരണം ചെയ്തുകൊണ്ടാണ് കിരണിന്റെ പ്രവർത്തനം.

നീലിമ മോടപർതി (ഡിവിസ് ലെബോറട്ടറീസ് ഡയറക്ടർ), സോഹോ സഹസ്ഥാപക രാധ വെമ്പു, ലീന ഗാന്ധി തിവാരി (യുഎസ്‌വി ചെയർപേഴ്സൺ), അനു അഗ, മെഹർ പുദുംജി (തെർമാക്സ് ഡയറക്ടർ), നേഹ നെർക്കുടെ, വന്ദന ലാൽ, രേണു മുംജാൾ എന്നിവരാണ് പട്ടിക.

X
Top