ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

അദാനി ഗ്രൂപ്പ് എൻബിഎഫ്സി കമ്പനിയെ ഒഴിവാക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ട്

തകോടീശ്വര ഇന്ത്യൻ വ്യവസായി ഗൗതം അദാനി നേതൃത്വം നൽകുന്ന അദാനി ഗ്രൂപ്പ്, ഷാഡോ ബാങ്കിനെ ഒഴിവാക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ട്. അദാനി ഗ്രൂപ്പിന് കീഴിൽ കഴിഞ്ഞ 6 വർഷമായി പ്രവർത്തിക്കുന്ന ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ (NBFC) അദാനി ക്യാപിറ്റലിന്റെ ഭൂരിഭാഗം ഓഹരികളും വിറ്റൊഴിവാക്കാനാണ് ശ്രമം.

ബെയിൻ ക്യാപിറ്റൽ, കാർലൈൽ ഗ്രൂപ്പ്, സെലിബ്രസ് ക്യാപിറ്റൽ മാനേജ്മെന്റ് എന്നിങ്ങനെയുള്ള മൂന്ന് ആഗോള സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങളാണ് അദാനി ക്യാപിറ്റലിനെ വാങ്ങാൻ ശ്രമിക്കുന്നതെന്ന് ദേശീയ ബിസിനസ് മാധ്യമമായ ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.

അപ്രധാന മേഖലകളിൽ‌ നിന്നും പുറത്തുകടന്ന് കമ്പനിയുടെ മുഖ്യ ബിസിനസ് പ്രവർത്തന മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് അദാനി ഗ്രൂപ്പിന്റെ നീക്കമെന്നാണ് വിവരം. ഗ്രൂപ്പ് കമ്പനികളുടെ മുഖ്യ പ്രവർത്തന മേഖലകളിലേക്ക് പണം കരുതിവെക്കാനും ഇതിലൂടെ അദാനി ലക്ഷ്യമിടുന്നുണ്ട്.

അദാനി ക്യാപിറ്റൽ മാനേജ്മെന്റ്

നേരത്തെ ലേമാൻ ബ്രദേഴ്സ് കമ്പനിയുടെ നേതൃത്വത്തിലുണ്ടായിരുന്നതും പ്രമുഖ ഇൻവെസ്റ്റ്മെന്റ് ബാങ്കറുമായ ഗൗരവ് ഗുപ്തയ്ക്ക് അദാനി ക്യാപിറ്റൽ മാനേജ്മെന്റിൽ 10% ഓഹരി വിഹിതമുണ്ട്. 2016-ൽ അദ്ദേഹം കമ്പനിയിൽ ചേർന്നിരുന്നു.

ബാക്കി 90% ഓഹരികളും പ്രമോട്ടർ ഗ്രൂപ്പിന്റെ കൈവശമാണ്. നിലവിൽ 4,000 കോടിയുടെ ആസ്തികളാണ് കമ്പനി കൈകാര്യം ചെയ്യുന്നത്. 800 കോടിയുടെ ബുക്ക് വാല്യൂവും രേഖപ്പെടുത്തുന്നു.

ഇടപാട് മൂല്യം

നിലവിലെ മാനേജ്മെന്റ് ടീം തുടർന്ന് ബിസിനസ് നടത്തുകയാണെങ്കിൽ പോലും അദാനി ക്യാപിറ്റലിന്റെ 100% ഓഹരികളും വാങ്ങാൻ തയ്യാറാണെന്നാണ് സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങൾ അറിയിച്ചിട്ടുള്ളത്. കമ്പനിയെ കൈമാറുന്നതിൽ നിന്നും 2,000 കോടി ലഭിക്കുമെന്നാണ് അദാനി ഗ്രൂപ്പ് കണക്കുകൂട്ടുന്നത്.

അതേസമയം, അദാനി ക്യാപിറ്റലിനെ ഏറ്റെടുത്തശേഷം വളർച്ച മൂലധനമെന്ന നിലയിൽ 1,000 കോടി മുതൽ 1,500 കോടി വരെ പ്രാഥമികമായി കമ്പനിയിലേക്ക് നിക്ഷേപിക്കാനും സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങൾക്ക് പദ്ധതിയുണ്ടെന്നാണ് റിപ്പോർട്ട്.

അതേസമയം അവസാനവട്ട മൂല്യ നിർണയത്തിനു ശേഷമായിരിക്കും ചെറിയ ഓഹരി വിഹിതം കമ്പനിയിൽ നിലനിർത്തണമോ എന്ന് അദാനി ഗ്രൂപ്പ് തീരുമാനിക്കുകയുള്ളൂ.

ഭാവിയിൽ നേടാവുന്ന മൂല്യവർധനയുടെ നേട്ടം മുതലാക്കാൻ വേണ്ടിയാണിത്. കഴിഞ്ഞ വർഷം ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തതു പ്രകാരം, 2024-ൽ അദാനി ക്യാപിറ്റലിന്റെ പ്രാഥമിക ഓഹരി വിൽപന (IPO) നടത്താനായിരുന്നു അദാനി ഗ്രൂപ്പ് ആലോചിച്ചിരുന്നത്.

10% ഓഹരി കൈമാറി 1,500 കോടി രൂപ ഐപിഒയിലൂടെ സമാഹരിക്കാനായിരുന്നു പദ്ധതി. അപ്പോഴേക്കും അദാനി ക്യാപിറ്റലിന് 200 കോടി ഡോളർ മൂല്യമുണ്ടാകുമെന്ന നിഗമനത്തിലായിരുന്നു നീക്കം.

ഹിൻഡൻബർഗ് റിപ്പോർട്ട് വരുന്നതിനു മുൻപായിരുന്നു ചീഫ് എക്സിക്യൂട്ടീവായ ഗുപ്തയുടെ പ്രതികരണം.

ഷാഡോ ബാങ്ക്

പരമ്പരാഗത നിയന്ത്രിത ബാങ്കിങ് സംവിധാനത്തിന് പുറത്തെ മേഖലയിൽ വായ്പ, ബ്രോക്കിങ്, ക്രെഡിറ്റ് സേവനങ്ങൾ നൽകുന്ന കമ്പനികളെയാണ് ഷാഡോ ബാങ്ക് എന്ന് വിശേഷിപ്പിക്കാറുള്ളത്.

X
Top