![](https://www.livenewage.com/wp-content/uploads/2022/05/torrent-pharma1.jpg)
മുംബൈ: 2022 സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ ടോറന്റ് ഫാർമ 312 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. മുൻ വർഷം ഇതേ കാലയളവിൽ കമ്പനിയുടെ അറ്റാദായം 316 കോടി രൂപയായിരുന്നു.
അവലോകന പാദത്തിലെ വരുമാനം മുൻ വർഷത്തെ ഇതേകാലയളവിലെ 2,137 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 7 ശതമാനം ഉയർന്ന് 2,291 കോടി രൂപയായി. എന്നാൽ പലിശ, നികുതി, മൂല്യത്തകർച്ച, അമോർട്ടൈസേഷൻ (EBITDA) എന്നിവയ്ക്ക് മുമ്പുള്ള വരുമാനം 2% കുറഞ്ഞ് 694 കോടി രൂപയായി.
ടോറന്റിന്റെ വരുമാനത്തിന്റെ പകുതിയിലധികവും വരുന്ന ഇന്ത്യൻ വിൽപ്പന ഈ കാലയളവിൽ 13% വർധിച്ച് 1,224 കോടി രൂപയായി. കൂടാതെ കമ്പനിയുടെ ഇന്ത്യൻ വിപണിയിലെ രണ്ടാം പാദ വളർച്ച 19% ആയിരുന്നു. പുതിയ ലോഞ്ചുകൾ, മുൻനിര ബ്രാൻഡുകളുടെ പ്രകടനം, ഫോക്കസ് തെറാപ്പികളിലുടനീളമുള്ള വിപണിയിലെ മികവ് എന്നിവയാണ് വളർച്ചയെ സഹായിച്ചതെന്ന് കമ്പനി പറഞ്ഞു.
കമ്പനിയുടെ യുഎസ് വരുമാനം വർഷം തോറും 3% ഉയർന്ന് 292 കോടി രൂപയായപ്പോൾ ജർമ്മനിയിലെ വിൽപ്പന 12% ഇടിഞ്ഞ് 220 കോടി രൂപയായി. ബ്രസീൽ വിപണിയിൽ നിന്നുള്ള രണ്ടാം പാദ വരുമാനം185 കോടി രൂപയാണ്. 2022 ഒക്ടോബർ 14-ന് ക്യൂറേഷ്യു ഹെൽത്ത്കെയറിന്റെ ഏറ്റെടുക്കൽ പൂർത്തിയായതായി കമ്പനി അറിയിച്ചു. 2,000 കോടി രൂപയ്ക്കാണ് ടോറന്റ് ക്യൂറേഷ്യുയെ വാങ്ങിയത്