Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ക്യൂറേഷ്യോ ഹെൽത്ത് കെയറിനെ സ്വന്തമാക്കാൻ ടോറന്റ് ഫാർമ

മുംബൈ: 2,000 കോടി രൂപയ്ക്ക് ക്യൂറേഷ്യോ ഹെൽത്ത്‌കെയറിനെ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച് ടോറന്റ് ഫാർമസ്യൂട്ടിക്കൽസ്. ഡെർമറ്റോളജി വിഭാഗത്തിൽ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനായിയാണ് കമ്പനി ഈ ഏറ്റെടുക്കൽ നടത്തുന്നത്.

2,000 കോടി രൂപയാണ് ഏറ്റെടുക്കൽ ചിലവെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. വ്യത്യസ്‌തമായ ഒരു പോർട്ട്‌ഫോളിയോ ഉപയോഗിച്ച് ഡെർമറ്റോളജിയിൽ തങ്ങളുടെ സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനുള്ള അവസരം ഈ ഏറ്റെടുക്കൽ ടോറന്റിന് പ്രദാനം ചെയ്യുന്നുവെന്നും. ഇത് തന്ത്രപരമായ ഒരു ഇടപാടാണെന്നും ടോറന്റ് ഫാർമസ്യൂട്ടിക്കൽസ് ഡയറക്ടർ അമൻ മേത്ത പറഞ്ഞു.

ചെന്നൈ ആസ്ഥാനമായുള്ള ക്യൂറേഷ്യോയ്ക്ക് ഇന്ത്യയിലെ കോസ്‌മെറ്റിക് ഡെർമറ്റോളജി വിഭാഗത്തിൽ ടെഡിബാർ, അറ്റോഗ്‌ല, സ്പൂ, ബി4 നാപ്പി, പെർമിറ്റ് എന്നിവയുൾപ്പെടെയുള്ള 50-ലധികം ബ്രാൻഡുകളുടെ പോർട്ട്‌ഫോളിയോയുണ്ട്. 2022 സാമ്പത്തിക വർഷത്തിൽ 224 കോടി രൂപയായിരുന്നു കമ്പനിയുടെ വരുമാനം. ക്യുറേഷ്യോയുടെ വരുമാനത്തിന്റെ 82 ശതമാനവും ഡെർമറ്റോളജിയിൽ നിന്നാണ് വരുന്നത്.

നിർദിഷ്ട ഏറ്റെടുക്കൽ ഇടപാട് വ്യവസ്ഥകൾക്ക് വിധേയമായി ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ടോറന്റ് ഫാർമ അറിയിച്ചു.

X
Top