Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ടോറന്റ് ഫാര്‍മയുടെ ക്യൂറേഷ്യോ ഏറ്റെടുക്കല്‍: ആവേശമില്ലാതെ വിപണി, ചെലവേറിയതെന്ന് ബ്രോക്കറേജ് സ്ഥാപനങ്ങള്‍

ന്യൂഡല്‍ഹി: ക്യൂരാഷിയോ ഹെല്‍ത്ത് കെയര്‍ പ്രൈവറ്റ് ലിമിറ്റഡിനെ ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ് ടോറന്റ് ഫാര്‍മയുടെ ഓഹരികള്‍ 3.5 ശതമാനം ഇടിഞ്ഞു. 2,000 കോടി രൂപയ്ക്കാണ് ഡെര്‍മറ്റോളജി കമ്പനിയായ ക്യൂരാഷിയോയെ ടോറന്റ് ഏറ്റെടുത്തത്. ഏറ്റെടുക്കല്‍ 600 മെഡിക്കല്‍ പ്രതിനിധികളുടെ (എംആര്‍) ഫീല്‍ഡ് ഫോഴ്‌സും 900 സ്‌റ്റോക്കിസ്റ്റുകളുടെ വിതരണ ശൃംഖലയും തങ്ങളോടൊപ്പം ചേര്‍ക്കുമെന്ന് ടോറന്റ് റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞിരുന്നു.

എന്നാല്‍ തുക അധികമാണെന്ന് ബ്രോക്കറേജ് ഹൗസുകള്‍ അഭിപ്രായപ്പെടുന്നു. ഏറ്റെടുക്കല്‍ ഡെര്‍മ വിഭാഗത്തില്‍ സ്‌കെയില്‍ നല്‍കുമെങ്കിലും അതിന് ടോറന്റ് നല്‍കുന്ന വില വളരെ ഉയര്‍ന്നതാണ്, ക്രെഡിറ്റ് സ്യൂസ് പറഞ്ഞു. 1,750 രൂപ ലക്ഷ്യവിലയില്‍ ഔട്ട്‌പെര്‍ഫോം റേറ്റിംഗാണ് ബ്രോക്കറേജ് സ്ഥാപനം ടോറന്റ് ഓഹരിയ്ക്ക് നല്‍കുന്നത്.

‘ചെലവേറിയത്’ എന്ന് സിറ്റിയും ഇടപാടിനെ വിശേഷിപ്പിച്ചു. 1700 രൂപ ലക്ഷ്യവില നിശ്ചയിച്ച് ന്യൂട്രല്‍ റേറ്റിംഗ് ബ്രോക്കറേജ് ഓഹരിയ്ക്ക് നല്‍കി. വിപണിയ്‌ക്കൊപ്പം ഓഹരി ഉയരുമെന്ന് അവര്‍ അഭിപ്രായപ്പെടുന്നു.

2023/24 വര്‍ഷത്തില്‍ ഇപിഎസ് 9/5 ശതമാനം കുറയാന്‍ ഇടപാട് കാരണമാകും. ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനം മോതിലാല്‍ ഓസ്വാളിന്റേത് 1500 രൂപ ലക്ഷ്യവിലയോടെയുള്ള ന്യൂട്രല്‍ റേറ്റിംഗാണ്. ഇപിഎസ് അനുമാനം കുറയ്ക്കാനും അവര്‍ തയ്യാറായി.

2021-22 സാമ്പത്തിക വര്‍ഷത്തില്‍ 224 കോടി രൂപ വരുമാനം നേടിയ കമ്പനിയാണ് ക്യൂരാഷിയോ. ഓഗസ്റ്റ് മാസത്തില്‍ വില്‍പന 25 ശതമാനം ഉയര്‍ത്താനും അവര്‍ക്കായി.

X
Top