കൊച്ചി: ഐനോക്സ് ഗ്രീൻ എനർജി സർവീസസിൽ നിന്ന് 32.51 കോടി രൂപയ്ക്ക് വിൻഡ് ടു റെനർജി പ്രൈവറ്റ് ലിമിറ്റഡിന്റെ (ഡബ്ല്യുടിആർപിഎൽ) 100 ശതമാനം ഓഹരികൾ ഏറ്റെടുത്തതായി ടോറന്റ് പവർ ശനിയാഴ്ച അറിയിച്ചു. ഡബ്ല്യുടിആർപിഎല്ലിന്റെ 3,25,10,000 ഇക്വിറ്റി ഓഹരികൾ ഓരോന്നിനും 10 രൂപ എന്ന നിരക്കിൽ കമ്പനി ഏറ്റെടുത്തതായി ടോറന്റ് പവർ ബിഎസ്ഇ ഫയലിംഗിൽ അറിയിച്ചു.
വിൻഡ് ടു റെനർജി പ്രൈവറ്റ് ലിമിറ്റഡിന് 50 മെഗാവാട്ട് വൈദ്യുതി ഉൽപാദന ശേഷിയുണ്ട്. കൂടാതെ കമ്പനിക്ക് 2021-22 ൽ 35.01 കോടി രൂപയുടെ വിറ്റുവരവുമുണ്ട്. പുനരുപയോഗ ഊർജത്തിലൂടെയുള്ള സുസ്ഥിര വളർച്ച എന്ന ടോറന്റിന്റെ ലക്ഷ്യത്തെ ഈ ഏറ്റെടുക്കൽ പിന്തുണയ്ക്കുന്നു. അതേസമയം, പുനരുപയോഗ ഊർജത്തിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2017 ഏപ്രിൽ 20 ന് ഡബ്ല്യുടിആർപിഎൽ സംയോജിപ്പിച്ചത്.
കമ്പനി ഗുജറാത്തിലെ കച്ച് ജില്ലയിൽ 50 മെഗാവാട്ട് കാറ്റാടി വൈദ്യുതി പദ്ധതി നടപ്പാക്കി. ഈ പദ്ധതിയിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി പി.ടി.സി ഇന്ത്യ ലിമിറ്റഡുമായുള്ള 25 വർഷത്തെ പവർ പർച്ചേസ് എഗ്രിമെന്റ് (പിപിഎ) പ്രകാരമാണ് വിതരണം ചെയ്യുന്നത്.