
തിരുവനന്തപുരം: മൂല്യത്തിന്‍റെ അടിസ്ഥാനത്തില്‍ നിക്ഷേപങ്ങള്‍ നടത്തി വിവിധ വിപണി സാഹചര്യങ്ങളിലെ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ നിക്ഷേപകരെ സഹായിക്കുന്ന പദ്ധതിയാണ് യുടിഐ വാല്യു ഫണ്ട്.
2005-ല്‍ ആരംഭിച്ച ഈ പദ്ധതി കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ 9900 കോടി രൂപയാണെന്നാണ് 2024 ജൂണ്‍ 30-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഇതിലെ നിക്ഷേപങ്ങളുടെ 67 ശതമാനവും ലാര്‍ജ് ക്യാപ് ഓഹരികളിലും ശേഷിക്കുന്നത് മിഡ്, സ്മോള്‍ ക്യാപ് ഓഹരികളിലുമാണ്.
ഓഹരി നിക്ഷേപം കെട്ടിപ്പടുക്കുകയും ദീര്‍ഘകാല നേട്ടമുണ്ടാക്കുകയും ചെയ്യാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് അനുയോജ്യമാണ് യുടിഐ വാല്യു ഫണ്ട് എന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.