![](https://www.livenewage.com/wp-content/uploads/2022/10/adanii.jpeg)
ന്യൂഡല്‍ഹി: അദാനി ടോട്ടല്‍ ഗ്യാസ് ലിമിറ്റഡ്, അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് എന്നീ കമ്പനികള്‍ ആരോഗ്യകരമാണെന്ന് ഫ്രഞ്ച് കമ്പനി ടോട്ടല്‍ എനര്‍ജീസ്. അതേസമയം, അദാനി ഗ്രൂപ്പുമായുള്ള ഹൈഡ്രജന്‍ പങ്കാളിത്തം നീട്ടിവയ്ക്കുകയാണെന്നും കമ്പനി അറിയിക്കുന്നു. 3.1 ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് ഇരുകമ്പനികളിലുമായി ഫ്രഞ്ച് എനര്‍ജി ഭീമനുള്ളത്.
കഴിഞ്ഞവര്‍ഷം നടത്തിയ മൂലധന നിക്ഷേപത്തിന്റെ 2.4 ശതമാനമാണ് ഇത്. നിക്ഷേപം നടത്തുന്നതിന് മുമ്പും ശേഷവും വേണ്ടത്ര ജാഗ്രത പുലര്‍ത്തിയിരുന്നു, എന്നറിയിച്ച ടോട്ടല്‍ എനര്‍ജീസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പാട്രിക് പൂയാനെ അദാനി ഗ്രീന്‍, അദാനി ടോട്ടല്‍ ഗ്യാസ് ഓഹരികള്‍ ഉയര്‍ച്ച കൈവരിക്കുന്നത് ചൂണ്ടിക്കാട്ടി.”ഈ കമ്പനികള്‍ക്ക് ആസ്തികളും വരുമാനവുമുണ്ട്.”
അതുകൊണ്ടുതന്നെ, ആരോഗ്യകരമായ പ്രവര്‍ത്തനമാണ് ഇവ കാഴ്ചവയ്ക്കുന്നത്.അതേസമയം അദാനി ഗ്രൂപ്പുമായുള്ള ഹൈഡ്രജന്‍ പങ്കാളിത്തം തല്‍ക്കാലം നിര്‍ത്തിവച്ചിരിക്കയാണ്.ഹിന്‍ഡ്ബര്‍ഗ് റിസര്‍ച്ച് പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഓഡിറ്റിംഗ് നടക്കുകയാണ്.
അതിനുശേഷം ഗ്രീന്‍ ഹൈഡ്രജനുമായി ബന്ധപ്പെട്ട കരാറിനെക്കുറിച്ച് ആലോചിക്കും.