രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

റെക്കോര്‍ഡ് വില്‍പന നടത്തി ടൊയോട്ട, തിരിച്ചടി നേരിട്ട് ബജാജ് ഓട്ടോ

മുംബൈ: ബജാജ് ഓട്ടോയുടെ ജൂലൈ വില്‍പന 10 ശതമാനം ഇടിഞ്ഞ് 319747 യൂണിറ്റായി. 2022 ജൂലൈയില്‍ 354670 യൂണിറ്റുകള്‍ വില്‍പന നടത്താന്‍ കമ്പനിയ്ക്ക് സാധിച്ചിരുന്നു. ആഭ്യന്തര വില്‍പന 2 ശതമാനം ഇടിവ് നേരിട്ട് 179263 യൂണിറ്റുകളാണ്.

കയറ്റുമതി 18 ശതമാനം കുറവ് നേരിട്ട് 140484 യൂണിറ്റ്.അതേസമയം ടൊയോട്ട കിര്‍ലോസ്‌ക്കര്‍ മോട്ടോര്‍ (ടികെഎം) എക്കാലത്തേയും ഉയര്‍ന്ന വില്‍പനയാണ് ജൂലൈ മാസത്തില്‍ രേഖപ്പെടുത്തിയത്. 21911 യൂണിറ്റുകള്‍ അവര്‍ വില്‍പന നടത്തി.

ഡീലര്‍മാര്‍ക്കുള്ള വിതരണം 11 ശതമാനം വര്‍ദ്ധിച്ച് 21911 യൂണിറ്റുകളാണ്.ആഭ്യന്തര മൊത്ത വില്‍പന 20759 യൂണിറ്റുകളും കയറ്റുമതി 1152 യൂണിറ്റുകളുമായി.കമ്പനിയുടെ ഏറ്റവും മികച്ച മൊത്ത വില്‍പന മെയ് 2023 ല്‍ രേഖപ്പെടുത്തിയ 20410 യൂണിറ്റുകളാണ്.

X
Top