Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

ട്രാക്‌സന്‍ ടെക്‌നോളജീസ് ഐപിഒ ഒക്ടോബര്‍ 10ന്, പ്രൈസ് ബാന്‍ഡ് 75-80 രൂപ

ന്യൂഡല്‍ഹി: ട്രാക്‌സന്‍ (Tracxn) ടെക്‌നോളജീസ് തങ്ങളുടെ ഐപിഒ പ്രൈസ് ബാന്‍ഡായി 75-80 രൂപ നിശ്ചയിച്ചു. ഒക്ടോബര്‍ 10 ന് തുറന്ന് 12 ന് അവസാനിക്കുന്ന ഐപിഒ (പ്രാഥമിക പബ്ലിക് ഓഫറിംഗ്) വഴി 209-309 കോടി രൂപ സമാഹരിക്കാനാണ് പദ്ധതിയിടുന്നത്. ഒരു സ്വകാര്യ മാര്‍ക്കറ്റ് ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോമാണ് ട്രാക്‌സന്‍ ടെക്‌നോളജീസ്.

ഡീല്‍ സോഴ്‌സിംഗ്, എം&എ ടാര്‍ഗെറ്റുകള്‍ തിരിച്ചറിയല്‍, ഡീല്‍ , വിശകലനം, ഉടനീളം ഉയര്‍ന്നുവരുന്ന തീമുകള്‍ ട്രാക്കുചെയ്യല്‍, മറ്റ് ഉപയോഗങ്ങള്‍ എന്നിവ തങ്ങളുടെ പ്ലാറ്റ്‌ഫോം വഴി സാധ്യമാക്കുന്ന കമ്പനിയാണിത്. 38,672,208 ഓഹരികള്‍ വിപണിയിലെത്തിക്കുന്ന ഓഫര്‍ ഫോര്‍ സെയ്‌ലാ (ഒഎഫ്എസ്)ണ് ഐപിഒ.

ഒഎഫ്എസ് വഴി പ്രമോട്ടര്‍മാരായ നേഹ സിങ്ങും അഭിഷേക് ഗോയലും ഏകദേശം 76.62 ലക്ഷം ഇക്വിറ്റി ഷെയറുകളും ഫ്‌ളിപ്പ്കാര്‍ട്ട് സ്ഥാപകരായ ബിന്നി ബന്‍സാലും സച്ചിന്‍ ബന്‍സാലും 12.63 ലക്ഷം ഓഹരികളും എലിവേഷന്‍ ക്യാപിറ്റല്‍ 1.09 കോടി ഇക്വിറ്റി ഷെയറുകളും ആക്‌സല്‍ ഇന്ത്യ മൗറീഷ്യസ് 40.2 ലക്ഷം ഓഹരികളും എസ്‌സിഐ ഇന്‍വെസ്റ്റ്‌മെന്റ് വി 21.81 ലക്ഷം ഓഹരികളും, സാഹില്‍ ബറുവ 2.07 ലക്ഷം ഓഹരികളും വില്‍ക്കും.

ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് ആണ് ഏക ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍. 2015ല്‍ ആരംഭിച്ച ട്രാക്‌സന്‍ ടെക്‌നോളജീസ്, സ്വകാര്യ കമ്പനികള്‍ക്കായി ആഗോള മാര്‍ക്കറ്റ് ഇന്റലിജന്‍സ് പ്രദാനം ചെയ്യുന്നു. സ്വകാര്യ മാര്‍ക്കറ്റ് കമ്പനികളുടെ ഡാറ്റ വാഗ്ദാനം ചെയ്യുന്ന ആഗോളതലത്തിലെ മികച്ച അഞ്ച് കമ്പനികളില്‍ ഒന്നാണ്.

X
Top