Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ഇന്ത്യയുമായുള്ള വ്യാപാര കരാറില് കുടിയേറ്റം സംബന്ധിച്ച പ്രതിബദ്ധത ഉള്‍പ്പെടുത്തില്ല: യുകെ

ലണ്ടന്‍ : ഇന്ത്യന് സര്ക്കാരുമായുള്ള സ്വതന്ത്ര വ്യാപാര കരാര് (എഫ്ടിഎ) ചര്ച്ചയില്‍ താല്‍്ക്കാലിക ബിസിനസ് വിസകളെക്കുറിച്ച് ചര്ച്ച ചെയ്യുമെന്ന് ബ്രിട്ടീഷ് വാണിജ്യ മന്ത്രി കെമി ബദെനോച്ച്. വ്യാപാര കരാറില്‍ വിശാലമായ കുടിയേറ്റ പ്രതിബദ്ധതകളോ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ബ്രിട്ടന്റെ തൊഴില്‍ വിപണിയിലേക്കുള്ള പ്രവേശനമോ ഉള്‍പ്പെടില്ലെന്ന് മന്ത്രി പറഞ്ഞു. റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

എഫ്ടിഎയില്‍ കുടിയേറ്റത്തെക്കുറിച്ചുള്ള പ്രതിബദ്ധതകളോ തൊഴില്‍ വിപണിയിലേക്ക് പ്രവേശനം നല്‍കുന്ന ഉടമ്പടിയോ ഉള്‍പ്പെടുത്തില്ല. നിയമനിര്‍മ്മാതാക്കള്‍ക്ക് രേഖാമൂലം നല്‍കിയ മറുപടിയില്‍ ബാഡെനോച്ച് അറിയിക്കുന്നു. യുകെ കുടിയേറ്റ സംവിധാന തത്വങ്ങളെയും പ്രവര്‍ത്തനങ്ങളേയും ദുര്‍ബലപ്പെടുത്തുന്നതും സ്വന്തം അതിര്‍ത്തി നിയന്ത്രിക്കാനുള്ള യുകെയുടെ കഴിവിനെ ദുര്‍ബലപ്പെടുത്തുന്നതുമായ കാര്യങ്ങള്‍ ഒഴിവാക്കും.

എന്നാല്‍ പ്രൊഫഷണല്‍ യോഗ്യതകള്‍ പരസ്പരം അംഗീകരിക്കുന്നതിനുള്ള സാധ്യതകള്‍ ചര്‍ച്ചയില്‍ പരിശോധിക്കും. ഇതിനായി ബന്ധപ്പെട്ട റെഗുലേറ്ററി ബോഡികളുമായി ചര്‍ച്ച നടത്തുമെന്നും വാണിജ്യമന്ത്രി പറഞ്ഞു. ഉയര്‍ന്ന വൈദഗ്ധ്യമുള്ള പ്രൊഫഷണലുകള്‍ക്ക് ഹ്രസ്വകാല, താല്‍ക്കാലിക അടിസ്ഥാനത്തില്‍ സേവനങ്ങള്‍ നല്‍കുന്നത് ഇത് എളുപ്പമാക്കും.

2022 ജനുവരിയിലാണ് ഇന്ത്യ-ബ്രിട്ടന്‍ വ്യാപാര ചര്‍ച്ചകള്‍ ആരംഭിക്കുന്നത്.

X
Top