ന്യൂഡല്‍ഹി: ഇന്ത്യയുടെ വ്യാപാര കമ്മി ഓഗസ്റ്റ് മാസം 27.98 ബില്യണ്‍ ഡോളറിലെത്തി. തൊട്ടുമുന്‍ വര്‍ഷത്തെ സമാനമാസത്തേക്കാള്‍ ഇരട്ടിയിലധികമാണ് ഇത്. 2021 ഓഗസ്റ്റില്‍ 11.71 ഡോളറായിരുന്നു വ്യാപാരകുറവ്.
ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള വ്യത്യാസമാണ് വ്യാപാര കമ്മി. കഴിഞ്ഞ മാസം ഇന്ത്യ 61.9 ബില്യണ്‍ ഡോളറിന്റെ സാധനങ്ങള്‍ ഇറക്കുമതി ചെയ്തപ്പോള്‍ കയറ്റുമതി 33.92 ബില്യണ്‍ ഡോളറിന്റേതായി. ഇറക്കുമതി 37.28 ശതമാനവും കയറ്റുമതിവെറും 1.62 ശതമാനവുമാണ് വര്‍ധിച്ചത്.
രാജ്യത്തിന്റെ ഇറക്കുമതി ചെലവ് തുടര്‍ച്ചയായി ഉയരുകയാണ്. എന്നാല്‍ അതിന് ആനുപാതികമായി കയറ്റുമതിയില്‍ വര്‍ധനവ് ഉണ്ടാകുന്നില്ല. 2022-23 സാമ്പത്തികവര്‍ഷത്തിലെ ഏപ്രില്‍-ഓഗസ്റ്റ് കാലയളവില്‍ കയറ്റുമതി 17.68 ശതമാനം വര്‍ധിച്ച് 193.51 ബില്യണ്‍ ഡോളറിലെത്തിയപ്പോള്‍ ഇറക്കുമതി 45.74 ശതമാനം വര്‍ധിച്ച് 318 ബില്യണ്‍ ഡോളറിലാണുള്ളത്. 124.52 ബില്ല്യണ്‍ ഡോളറിന്റെ കുറവ്.
അതേസമയം 2021 ലെ സമാന കാലയളവില്‍ 53.78 ഡോളര്‍മാത്രമായിരുന്നു വ്യാപാരകമ്മി. ഉയര്‍ന്ന വ്യാപാര കമ്മിയുടെ വെളിച്ചത്തില്‍ സെപ്തംബര്‍ പാദ കറണ്ട് അക്കൗണ്ട് കമ്മി (സിഎഡി) അനുമാനം ജിഡിപിയുടെ 5 ശതമാനമാക്കി ഉയര്‍ത്താന്‍ ആഭ്യന്തര റേറ്റിംഗ് ഏജന്‍സി ഇക്ര തയ്യാറായി.
”കറന്റ് അക്കൗണ്ട് കമ്മി (സിഎഡി) 2023 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ 4143 ബില്യണ്‍ ഡോളറായി വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലെ അനുമാനം 30 ബില്യണ്‍ ഡോളര്‍ മാത്രമാണ്, ‘ ഇക്ര കുറിപ്പില്‍ പറഞ്ഞു.