Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

വ്യാപാരകമ്മി ജൂണില്‍ 20.13 ബില്യണ്‍ ഡോളറായി കുറഞ്ഞു

ന്യൂഡല്‍ഹി: ഇന്ത്യയുടെ വ്യാപാരകമ്മി ജൂണില്‍ നേരിയ കുറവ് രേഖപ്പെടുത്തി. മെയ് മാസത്തിലെ 22.1 ബില്യണ്‍ ഡോളറുമായി താരതമ്യപ്പെടുത്തുമ്പോള്‍ 20.13 ബില്യണ്‍ ഡോളറാണ് ജൂണിലെ വ്യാപാര കമ്മി. കയറ്റുമതി ഇടിവിനെ ഇറക്കുമതി ഇടിവ് അധികരിച്ചതോടെയാണ് വ്യാപാര കമ്മി ലഘൂകരിക്കപ്പെട്ടത്.

ജൂണില്‍ 32.97 ബില്യണ്‍ ഡോളര്‍ കയറ്റുമതിയും 53.10 ഡോളര്‍ ഇറക്കുമതിയും രേഖപ്പെടുത്തപ്പെട്ടപ്പോള്‍ മുന്‍മാസത്തില്‍ കയറ്റുമതിയും ഇറക്കുമതിയും യഥാക്രമം 34.98 ബില്യണ്‍ ഡോളറും 57.10 ബില്യണ്‍ ഡോളറുമാണ്. അതേസമയം 2023 ജൂണിലെ വ്യാപാരക്കമ്മി സാമ്പത്തിക വിദഗ്ധരുടെ പ്രവചനങ്ങളെ മറികടന്നു. ആഗോളമാന്ദ്യമുള്‍പ്പടെ നിരവധി കാരണങ്ങളാണ് ജൂണില്‍ കയറ്റുമതി ദുര്‍ബലമാക്കിയത്.

ജൂണില് സേവന കയറ്റുമതി 27.12 ബില്യണ് ഡോളറും ഇറക്കുമതി 15.88 ബില്യണ് ഡോളറുമാണ്.മെയ് മാസത്തില് യഥാക്രമം 25.30 ബില്യണ് ഡോളറും 13.53 ബില്യണ് ഡോളറുമായ സ്ഥാനത്താണിത്. എണ്ണ, രത്ന, ആഭരണ കയറ്റുമതിയിലെ ഇടിവാണ് മൊത്തം കയറ്റുമതിയെ ബാധിച്ചത്.

കൃത്യമായി പറഞ്ഞാല്‍, 2023 ജൂണിലെ കയറ്റുമതി ഇടിവിന്റെ പകുതി വരുത്തിയത് പെട്രോളിയം ഉല്‍പ്പന്നങ്ങളിലെ കയറ്റുമതി കുറവാണ്. 45 ശതമാനം വര്‍ദ്ധനവോടെ ഇലക്ട്രോണിക് വസ്തുക്കള്‍ അതേസമയം കയറ്റുമതിയില്‍ പ്രധാന പങ്ക് നേടി.2023 ജൂണില്‍ ഇന്ത്യയുടെ മൊത്തത്തിലുള്ള കയറ്റുമതി (ചരക്കുകളും സേവനങ്ങളും സംയോജിപ്പിച്ച്) 60.09 ബില്യണ്‍ ഡോളറായി കണക്കാക്കപ്പെടുന്നു.

ഇത് 2022 ജൂണിനെ അപേക്ഷിച്ച് 13.16 ശതമാനം കുറവാണ്. 2023 ജൂണില്‍ മൊത്തത്തിലുള്ള ഇറക്കുമതി 68.98 ബില്യണ്‍ ഡോളറായി. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 13.91 ശതമാനം നെഗറ്റീവ് വളര്‍ച്ച.

ഇലക്ട്രോണിക് ചരക്ക് കയറ്റുമതി 2023 ജൂണ്‍, ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ യഥാക്രമം 45.4 ശതമാനവും 47.1 ശതമാനവും വളര്‍ച്ചയാണ് നേടിയത്. ഇരുമ്പയിര് കയറ്റുമതിയും മെച്ചപ്പെട്ടു.2023 ജൂണില്‍ 1664.3 ശതമാനവും 2022 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 35 ശതമാനവും.

സുഗന്ധവ്യഞ്ജന കയറ്റുമതി 18.2 ശതമാനവും പഴം, പച്ചക്കറി കയറ്റുമതി 14.1 ശതമാനവും എണ്ണ വിത്ത്, എണ്ണ ഭക്ഷണ കയറ്റുമതി യഥാക്രമം 25.1 ശതമാനവും 33.2 ശതമാനവുമാണ് വര്‍ദ്ധിച്ചത്. അതേസമയം ഏപ്രില്‍-ജൂണ്‍ കാലയളവിലെ വ്യാപാരക്കമ്മി, മുന്‍വര്‍ഷത്തെ സമാനപാദത്തെ അപേക്ഷിച്ച് 28.26 ശതമാനം ഉയര്‍ന്നു. 22.59 ബില്യണ്‍ ഡോളറാണ് 2024 സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദത്തില്‍ രാജ്യം രേഖപ്പെടുത്തിയ മൊത്തം വ്യാപാരകമ്മി.

ഇതില്‍ ചരക്ക് വ്യാപാര കമ്മി 7.9 ശതമാനം കുറഞ്ഞ് 57.6 ബില്യണ്‍ ഡോളറായിട്ടുണ്ട്.

X
Top