Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ടി പ്ലസ്‌ സീറോ വ്യാപാര രീതി ആദ്യഘട്ടത്തില്‍ 25 ഓഹരികള്‍ക്ക്‌ മാത്രം

മുംബൈ: മാര്‍ച്ച്‌ 28 മുതല്‍ നടപ്പിലാക്കുന്ന ടി പ്ലസ്‌ സീറോ വ്യാപാരരീതി ആദ്യഘട്ടത്തില്‍ 25 ഓഹരികള്‍ക്ക്‌ മാത്രമായി പരിമിതപ്പെടുത്തുമെന്ന്‌ സെക്യൂരിറ്റീസ്‌ ആന്റ്‌ എക്‌സ്‌ചേഞ്ച്‌ ബോര്‍ഡ്‌ ഓഫ്‌ ഇന്ത്യ (സെബി) വ്യക്തമാക്കി.

ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന ദിവസം തന്നെ ഇടപാടുകളുടെ സെറ്റില്‍മെന്റ്‌ പൂര്‍ത്തിയാക്കുന്ന രീതിയാണ്‌ ടി പ്ലസ്‌ സീറോ വ്യാപാരരീതി. നിലവില്‍ ടി പ്ലസ്‌ വണ്‍ വ്യാപാര രീതിയാണുള്ളത്‌.

ഓഹരികള്‍ ഇടപാടുകളുടെ സെറ്റില്‍മെന്റ്‌ ഒരു ദിവസത്തിനു ശേഷം പൂര്‍ത്തിയാക്കുന്ന രീതിയാണ്‌ ടി പ്ലസ്‌ വണ്‍ വ്യാപാരരീതി.

പുതിയ ടി പ്ലസ്‌ സീറോ വ്യാപാര രീതിയില്‍ തിരഞ്ഞെടുത്ത ചില ബ്രോക്കേഴ്‌സിനു മാത്രമേ പങ്കെടുക്കാനാകൂ. എല്ലാ നിക്ഷേപകര്‍ക്കും ഈ രീതിയില്‍ പങ്കെടുക്കാനാകും.

ഓഹരികള്‍ ഇടപാട്‌ നടത്തി ഒരു ദിവസത്തിനകം ഡീമാറ്റ്‌ അക്കൗണ്ടില്‍ ക്രെഡിറ്റ്‌ ചെയ്യുന്ന ‘ട്രേഡ്‌ പ്ലസ്‌ വണ്‍’ (ടി പ്ലസ്‌ വണ്‍) രീതിയിലേക്ക്‌ 2023 ജനുവരി 27 മുതലാണ്‌ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകള്‍ പൂര്‍ണമായി മാറിയത്‌.

ആദ്യം ചെറിയ കമ്പനികളില്‍ ഈ രീതി നടപ്പിലാക്കുകയും 2023 ജനുവരി 27 മുതല്‍ എല്ലാ ഓഹരികള്‍ക്കും ഇത്‌ ബാധകമാക്കുകയും ചെയ്‌തു. അതിനു മുമ്പ്‌ ടി പ്ലസ്‌ ടു രീതിയായിരുന്നു നിലവിലിരുന്നത്‌.

ടി പ്ലസ്‌ വണ്‍ രീതിയില്‍ ഇടപാട്‌ നടത്തി രണ്ട്‌ ദിവസത്തിനകമാണ്‌ ഓഹരികള്‍ ഡീമാറ്റ്‌ അക്കൗണ്ടിലെത്തുന്നത്‌. അതുപോലെ ഓഹരികള്‍ വിറ്റാല്‍ പണം ലഭിക്കുന്നതും ഒരു ദിവസത്തിനകമാണ്‌.

ഇതിന്‌ പകരമാണ്‌ ഇടപാട്‌ നടക്കുന്ന ദിവസം തന്നെ ഓഹരികളുടെ ക്രെഡിറ്റും ഡെബിറ്റും നടക്കുന്ന രീതി നടപ്പിലാക്കുന്നത്‌.

X
Top