Alt Image
കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കേരള സർക്കാരിൻ്റെ ബജറ്റ്സേവനമേഖലയുടെ വളര്‍ച്ച രണ്ടുവര്‍ഷത്തെ താഴ്ന്ന നിലയില്‍യുഎസ് -ചൈന തീരുവ യുദ്ധം: പ്രതീക്ഷയോടെ ഇന്ത്യന്‍ ഇലക്ട്രോണിക്സ് മേഖലസംസ്ഥാന ബജറ്റ് നാളെസൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതം

ഇന്നത്തെ വിപണി സാധ്യതകള്‍

കൊച്ചി: ഇന്ത്യന്‍ ഓഹരി വിപണി തിങ്കളാഴ്ച മികച്ച നേട്ടമാണ്‌ കൈവരിച്ചത്. ജിഎസ്ടി വരുമാനം, ഉത്പാദനത്തിലെ വര്‍ധവ് എന്നിവയുടെ പിന്തുണയില്‍ സെന്‍സെക്‌സ് 545.28 അഥവാ 0.95 ശതമാനവും നിഫ്റ്റി 1.06 ശതമാനവും ഉയര്‍ന്നു. സൂചികകള്‍ യഥാക്രമം 58115.50 ലെവലിലും 17,340.05 ലെവലിലുമാണ് ക്ലോസ് ചെയ്തത്.

”ഡെയ്‌ലി ചാര്‍ട്ടില്‍ ഒരു ലോംഗ് ബുള്‍ കാന്‍ഡില്‍ രൂപപ്പെട്ടു. സാങ്കേതികമായി, ഇത് അപ്‌ട്രെന്‍ഡ് തുടരുമെന്നതിന്റെ സൂചനയാണ്. നിഫ്റ്റി ഉയര്‍ന്ന നിലയിലാണ്. തിരിച്ചിറക്കത്തിന്റെ ഒരു സൂചനയും ഇപ്പോള്‍ ഇല്ല,” എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിലെ ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി പറയുന്നു.

പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50 സപ്പോര്‍ട്ട്: 17,211-17,082
റെസിസ്റ്റന്‍സ്: 17,413 – 17,485.

നിഫ്റ്റി ബാങ്ക്: ഇന്ന് സപ്പോര്‍ട്ട് സെറ്റ് ചെയ്തിരിക്കുന്നത് 37,560 -37,218 ലെവലുകളിലാണ്. റെസിസ്റ്റന്‍സ്: 38,093 – 38,282.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
അതുല്‍
യുബിഎല്‍
ക്രോംപ്റ്റണ്‍
ഐസിഐസിഐ ജനറല്‍ ഇന്‍ഷൂറന്‍സ്
പവര്‍ഗ്രിഡ്
എച്ച്‌സിഎല്‍ ടെക്
എസ്ബിഐ കാര്‍ഡ്
എച്ച്ഡിഎഫ്‌സി ബാങ്ക്
കമിന്‍സ് ഇന്ത്യ

പ്രധാന ഇടപാടുകള്‍
അഗര്‍വാള്‍ ഇന്‍ഡസ്ട്രിയല്‍ കോര്‍പ്പറേഷന്‍: ആശിഷ് രമേഷ്ചന്ദ്ര കച്ചോളിയ കമ്പനിയിലെ 3,72,128 ഇക്വിറ്റി ഓഹരികള്‍ സ്വന്തമാക്കി. ഓഹരിയൊന്നിന് 505 രൂപ നിരക്കിലാണ് ഇടപാട്.
മാസ്‌ടെക്ക്: സ്‌മോള്‍ക്യാപ്പ് വേള്‍ഡ് ഫണ്ട് ഓപ്പണ്‍ മാര്‍ക്കറ്റ് വഴി കമ്പനിയിലെ 5,54,883 ഓഹരികള്‍ വാങ്ങി. അതേസമയം ആശിഷ് കച്ചോളിയ 5.5 ലക്ഷം ഓഹരികള്‍ വില്‍പന നടത്തി. ഇടപാടുകള്‍ ഓഹരിയൊന്നിന് യഥാക്രം 2,109.96 രൂപ, 2,110 രൂപ നിരക്കുകളിലാണ്.

X
Top