ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

വിപണി സാധ്യതകള്‍

ന്യൂഡല്‍ഹി: ടെക്‌നോളജി, ഫാര്‍മ, സെലക്ട് ബാങ്കിംഗ് & ഫിനാന്‍ഷ്യല്‍ സര്‍വീസുകള്‍, എഫ്എംസിജി സ്‌റ്റോക്കുകള്‍ എന്നിവ രണ്ടാം ദിവസവും ഇടിവ് തുടര്‍ന്നതിനാല്‍ സെപ്റ്റംബര്‍ 15 ബുള്ളുകള്‍ക്ക് മോശം ദിവസമായിരുന്നു. ബിഎസ്ഇ സെന്‍സെക്‌സ് 400 പോയിന്റിലധികം ഇടിഞ്ഞ് 59,934ലും നിഫ്റ്റി 120 പോയിന്റ് താഴ്ന്ന് 17,877ലും ക്ലോസ് ചെയ്തു. പ്രതിദിന ചാര്‍ട്ടില്‍ ബെയറിഷ് കാന്‍ഡില്‍ രൂപപ്പെടുന്നതിനും വ്യാഴാഴ്ച സാക്ഷിയായി.

നീണ്ട ബെയറിഷ് കാന്‍ഡില്‍ ബുള്ളിഷ് കാന്‍ഡിലിനെ മായ്ച്ചുവെന്നും, സാങ്കേതികമായി ഇത് വില്‍പന സമ്മര്‍ദ്ദത്തെയാണ് കുറിക്കുന്നതെന്നും എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്, ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി പറയുന്നു. ഹ്രസ്വകാലത്തേക്ക് നിഫ്റ്റി 17,750-17,700 ലെവലില്‍ പിന്തുണ കണ്ടെത്തും. 18,100-17,700 ലെവലില്‍ റേഞ്ച്ബൗണ്ട് വ്യാപാരം നടക്കാനാണ് സാധ്യത.

പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50

സപ്പോര്‍ട്ട്: 17,794-17,710
റെസിസ്റ്റന്‍സ്: 18,029 – 18,180

നിഫ്റ്റി ബാങ്ക്:
സപ്പോര്‍ട്ട്: 40,962- 40,714
റെസിസ്റ്റന്‍സ്: 41,648 – 42,087

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
വേള്‍പൂള്‍
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
ഗോദ്‌റേജ് കണ്‍സ്യൂമര്‍
പവര്‍ഗ്രിഡ്
എച്ച്ഡിഎഫ്‌സി
എസ്ബിഐ ലൈഫ്
ബ്രിട്ടാനിയ
ഐസിഐസിഐ ബാങ്ക്
ഡോ.റെഡ്ഡി
എച്ച്‌സിഎല്‍ ടെക്

പ്രധാന ഇടപാടുകള്‍
പിവിആര്‍: പ്ലെന്റി പ്രൈവറ്റ് ഇക്വിറ്റി എഫ്‌ഐഐ 7,62,499 ഇക്വിറ്റി ഷെയറുകള്‍ (1.24% ) ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകള്‍ വഴി വിറ്റു. ഷെയറൊന്നിന് ശരാശരി 1,877.14 രൂപ നിരക്കിലായിരുന്നു ഇടപാട്. പ്ലെന്റി പ്രൈവറ്റ് ഇക്വിറ്റി I 10,76,256 ഓഹരികള്‍ (1.257%) ഓഫ് ലോഡ് ചെയ്തു. ഇടപാട് ഓഹരിയൊന്നിന് 1,887.04 രൂപ നിരക്കില്‍. 2022 ജൂണിലെ കണക്കനുസരിച്ച് ഇവര്‍ കമ്പനിയില്‍ 6.02% ഓഹരികള്‍ കൈവശപ്പെടുത്തിയിരിക്കുന്നു. ഗ്രേ ബിര്‍ച്ച് ഇന്‍വെസ്റ്റ്‌മെന്റ് 22,06,743 ഇക്വിറ്റി ഷെയറുകള്‍ ശരാശരി 1,871.18 രൂപ നിരക്കില്‍ വിറ്റ് കമ്പനിയില്‍ നിന്ന് പുറത്തുകടന്നു.

X
Top